കരിപ്പൂര്‍ വിമാനതാവള ഭൂമിയേറ്റെടുക്കലിനെതിരെ പള്ളിക്കല്‍ പഞ്ചായത്ത് പ്രമേയം

കരിപ്പൂര്‍ വിമാനതാവള ഭൂമിയേറ്റെടുക്കലിനെതിരെ
പള്ളിക്കല്‍ പഞ്ചായത്ത് പ്രമേയം
കൊണ്ടോട്ടി :കരിപ്പൂര്‍ വിമാനതാവള വികസനത്തിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന വികസന പദ്ധതികള്‍ക്കാവശ്യമായ ഭൂമി അതോറിറ്റിയുടെ കൈവശം തന്നെയുണ്ട്.വിമാനതാവളത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത എയര്‍പോര്‍ട്ട് സ്‌കൂള്‍, ജീവനക്കാരുടെ താമസസ്ഥലം തുടങ്ങിയവ പുറത്തേക്ക് മാറ്റി സ്ഥാപിക്കണം. കരിപ്പൂര്‍ വിമാനതാവളത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് വലിയ പാരിസ്ഥിക പ്രശനങ്ങള്‍ സൃഷ്ടിക്കും.വിമാനതാവള വികസനത്തിന് വേണ്ടി നിരവധി തവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികളെ വീണ്ടും കുടിയിറക്കുവാനുള്ള നീക്കം മനുഷ്യത്വ രഹിതമാണ്.തുടര്‍ച്ചയായി ഒരു പ്രദേശത്തെ ജനങ്ങള്‍ ഇരകളാക്കപ്പെടുന്ന ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍ വാങ്ങണമെന്ന് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഴേരി സുഹ്‌റ പ്രമേയം അവതരിപ്പിക്കുകയും കെ.ആരിഫ പിന്തുണക്കുകയും ചെയ്തു.ഭരണസമിതി യോഗത്തില്‍ സി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment