കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍ . * ഇതോടെ കേസില്‍ പിടിയിലായത് 21 പേര്‍

കരിപ്പൂർ സ്വർണ്ണക്കടത്ത്:  മുഖ്യപ്രതിയടക്കം രണ്ട് പേർകൂടി അറസ്റ്റിൽ .
* ഇതോടെ കേസിൽ പിടിയിലായത് 21 പേർ
കൊണ്ടോട്ടി : കരിപ്പൂർ സ്വർണ്ണ കവർച്ച കേസിൽ  വിമാനത്താവളം കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയുമായ കരിപ്പൂർ സ്വദേശി കൊടപ്പനാട്ട് സജിമോൻ എന്ന സാജിയെ (42) കൊണ്ടോട്ടി ഡി ൈവ എസ് പി അഷ്റഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എയർപോർട്ടിലും പരിസരത്തും ടാക്സി സർവീസും മണി എക്സ്ചേഞ്ച് ബിസിനസ്സും ട്രാവൽസും  നടത്തുന്ന ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റ് സംഘങ്ങളെ കുറിച്ച് പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഗൾഫിൽ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തലവന്മാരുമായി അടുത്ത് ബന്ധമുള്ള സജിമോന്റെ വാട്സപ്പിലേക്കാണ് സംഭവ ദിവസം കരിയറായി വന്ന ഷഫീഖിൻ്റെ ഫോട്ടോ ഗൾഫിൽ നിന്നും ജയ്സൽ  അയച്ചുകൊടുത്തിരുന്നത്. ആ ഫോട്ടോ എയർപോർട്ടിനുള്ളിലെ മറ്റൊരാൾക്ക് ഇയാൾ അയച്ചു കൊടുക്കുകയും ഇറങ്ങിയാൽ അറിയിക്കണമെന്ന് പറയുകയും ചെയ്തു. അർജുൻ ആയങ്കി എയർപോർട്ട്ൽ നിൽക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു . എയർപോർട്ട് റോഡിൽ അൽപം മാറി നിന്ന് വിവരങ്ങൾ യഥാസമയം ഗൾഫിലേക്ക്  അറിയിച്ചു കൊണ്ടിരുന്നതും ഇയാളായിരുന്നു.മറ്റു സംഘാഗങ്ങൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. രാമനാട്ടുകര വെച്ച് സംഘത്തിൽ പെട്ട വാഹനം അപകടത്തിൽ പെട്ട വിവരമറിഞ്ഞ് ഗൾഫിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ കൈമാറിയാണ് മടങ്ങിയത്. നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വർണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കരിയർമാരെ സുരക്ഷിതമായി എയർപോർട്ടിന് പുറത്തെത്തിക്കുകയും റസീവർമാരെ ഏൽപ്പിക്കുകയും ചെയ്തി രുന്നതും ഇയാളായിരുന്നു. ശരീരത്തിന്റെരഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണം ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളിൽ ഒളിപ്പിക്കാൻ സൗകര്യമൊരുക്കി റസീവർമാർക്ക് കൈമാറും. സ്വർണ്ണക്കടത്തുകാരുടെ വിശ്വസ്തനായ ഏജൻ്റായാണ് ഇയാൾ പ്രവർത്തിക്കുന്നത്.സ്വർണ്ണം കൊണ്ടുവരുന്നവരുടെ ഫോട്ടോ ഗൾഫിലെ സ്വർണ്ണക്കടത്ത് മാഫിയ ഇയാൾക്ക് അയച്ചു കൊടുക്കുകയും മൊബൈൽ നമ്പർ ,വണ്ടി നമ്പർ തുടങ്ങിയവ പരസ്പരം കൈമാറുകയുമാണ് പതിവ്. എയർപോർട്ടിന്റെ ഉള്ളിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്നും ഓഫീസർമാരുമായും ചില ഇടപാടുകൾ നടക്കാറുണ്ടെന്ന്  പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.. ഇത്തരം ഉദ്യോഗസ്ഥന്മാരെ കുറിച്ച് പോലീസിനോട് സൂചിപ്പിച്ചിട്ടുമുണ്ട്. താമരശ്ശേരി – കൊടുവള്ളി കവർച്ചാ സംഘത്തിലെ പല പ്രതികളുമായും സംഭവദിവസവും മുമ്പും നിരന്തരം ഇയാൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ജയ്സലിന്റെ നിർദേശപ്രകാരം ഫോണിലെ വിവരങ്ങളും രേഖകളും മറ്റും ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടക്കത്തിൽ തന്നെ ഇയാളുടെ സാന്നിധ്യം പ്രത്യേക അന്വേഷണ സംഘം മനസിലാക്കിയെങ്കിലും ചോദ്യം ചെയ്യലിൽ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു. ക്രൂസിനെ എയർപോർട്ടിന്റെ പുറത്തേക്കും തിരിച്ചും കൊണ്ട് പോകാറുള്ള വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഓടിക്കുന്ന ജോലിയും ഇയാൾക്കുണ്ടായിരുന്നു. അതു വഴിയും സ്വർണ്ണം കടത്തുന്നുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ കെ സലാമിന്റെയും  ജലീലിന്റെയും ബന്ധുവായ കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വറിനെയും (21) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ഏകരൂരിലുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ കേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവൻ , കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ് ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment