കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ 2.6 കിലോഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ. ഇന്ന് പുലർച്ചെ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരെ കസ്റ്റംസ് പിടികൂടി.പിടിയിലായവർ ശരീരത്തിലും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ 2.6 കിലോഗ്രാം സ്വർണത്തിന് പൊതുവിപണിയിൽ ഒന്നേകാൽ കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

Related posts

Leave a Comment