“കാർഗിൽ വിജയ് ദിവസ്” ആഘോഷിച്ചു

പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “കാർഗിൽ വിജയ് ദിവസ്” ആഘോഷിച്ചു.രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള യോഗം പൂണിത്തുറ ഗാന്ധിസ്ക്വയറിൽ KPCC ജനറൽ സെക്രട്ടറി ജെ.ജയ്സൺ ജോസഫ് മെഴുകുതിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് രതീഷ്കുമാർ അധ്യക്ഷം വഹിച്ച യോഗത്തിൽ കൗൺസിലർ മേഴ്സിടീച്ചർ,സേവ്യർ.P.ആൻറണി,ഹരീഷ്പൂണിത്തുറ,നന്ദകുമാർ,രവീന്ദ്രൻ,ഓബി,ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.ഗോഡ്വിൻ സ്വാഗതവും,രാജീവ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment