മോൻസന്റെ കയ്യിൽ കരീനാ കപൂറിന്റെ പോർഷെ കാറും

ആലപ്പുഴ: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ പക്കൽനിന്ന് പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്ത കാറുകളിൽ ബോളിവുഡ് താരം കരീനാ കപൂറിന്റെ ആഡംബരകാറായ പോർഷെ ബോക്സ്റ്ററും.
ശ്രീവത്സം ഗ്രൂപ്പുമായുള്ള തർക്കത്തെ തുടർന്ന് പൊലിസ് പിടിച്ചെടുത്ത കാരവൻ ഉൾപ്പടെ പിടിച്ചെടുത്ത 21 വാഹനങ്ങളുടെ കൂട്ടത്തിലാണ് കരീന കപൂറിന്റെ പേരിൽ മുംബൈയിൽ 2007 ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാറും ഉൾപ്പെടുന്നത്. ഒരു വർഷമായി ചേർത്തല പൊലിസ് സ്റ്റേഷൻ വളപ്പിൽ കിടന്നു നശിക്കുകയാണ് ഈ കാറുകൾ. മഹാരാഷ്ട്ര ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന പഴയ ആഡംബരകാറുകൾ കുറഞ്ഞവിലയ്ക്ക് വാങ്ങി വീടിന് മുന്നിൽ നിരത്തിയിട്ടു താൻ സമ്പന്നനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് മോൻസണിന്റെ രീതിയായിരുന്നു. കരീന കപൂർ ഉപയോഗിച്ചിരുന്ന കാർ മോൻസണിന്റെ പേരിലേക്ക് മാറ്റിയതായി രേഖകളൊന്നും സമർപ്പിച്ചിട്ടില്ല.

ഇപ്പോഴും വാഹനരജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ കരീന കപൂറിന്റെ മുംബൈയിലെ വിലാസമാണ് നൽകിയിരിക്കുന്നത്. പിടിച്ചെടുത്ത് പൊലിസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുന്ന 20 ഓളം കാറുകളുടെ രേഖകളോ വിശദാംശങ്ങളോ മോൻസൺ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അതുസംബന്ധിച്ച്‌ അന്വേഷിക്കാൻ പൊലിസ് തയാറായിട്ടുമില്ല. വാഹനങ്ങൾ ആരുടെ ഉടമസ്ഥയിലുള്ളതാണെന്നോ മോഷ്ടിക്കപ്പെട്ടവയാണോയെന്ന കാര്യങ്ങളിലൊന്നും ചേർത്തല പൊലിസിന് വ്യക്തതയില്ല.

Related posts

Leave a Comment