കടുപ്പിച്ച് കർണാടക, യാത്രാനിയന്ത്രണം

ബം​ഗളൂരു: കോവിഡ് വ്യാപനം തീവ്രമാകുന്നു എന്നു പറഞ്ഞ് കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധന നിർബന്ധമാക്കി കർണാടക.
48 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പ്രവേശനാനുമതി നിഷേധിച്ച് അതിർത്തി കാവൽ ശക്തമാക്കി.
മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കിയത്. കേരള അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റിൻ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു.

Related posts

Leave a Comment