സഹകരണ മേഖലയ്ക്ക് സമൂലപരിവർത്തനം അനിവാര്യം: കരകുളം കൃഷ്ണപിള്ള


തിരുവനന്തപുരം :കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കുവാൻ പാരമ്പര്യ സമ്പ്രദായങ്ങൾ ഉടച്ചുവാർക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അഭിപ്രായപ്പെട്ടു .അറുപത്തിയെട്ടാമത് സഹകരണ വാരാഘോഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 ലെ നോട്ട് നിരോധനം കാലംമുതൽ കേന്ദ്രസർക്കാർ പിന്തുടർന്ന് വരുന്ന നയങ്ങൾ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഒപ്പം സഹകരണമേഖലയുടെ തകർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു കഠിനാധ്വാനത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ആണ് കേരളത്തിലെ  സഹകരണ മേഖല ശക്തിപ്രാപിച്ചത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അനാവശ്യ ഇടപെടലുകൾ സഹകരണ മേഖലയുടെ പൊതുവായ പ്രവർത്തനങ്ങളെ പോലും നിയന്ത്രിക്കുന്നു.
സംസ്ഥാനത്തെ പ്രളയക്കെടുതിയും തുടർന്നുള്ള കോവിഡ് മഹാമാരിയും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടരുന്നു. പ്രതിസന്ധികൾക്കിടയിലും സഹകരണ വകുപ്പിന്റെ പ്രവർത്തനം തൃപ്തികരമല്ല.’സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസുകൾക്ക് ഒരു അധികാരവുമില്ല. അവർ പോസ്റ്റ്മാൻ്റെ ജോലിയാണ് നടത്തുന്നത്. ഉത്തരവുകൾ പുറപ്പെടിയിക്കുന്ന ജോയിൻ രജിസ്റ്റർ ഓഫീസുകളിൽ ഫയലുകളുടെ കൂമ്പാരമാണ് .കുറെ അധികാരങ്ങൾ താഴെ തട്ടിലേക്ക് നൽകിയാൽ ഇന്ന് അനുഭവപ്പെടുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാൻ കഴിയും .സഹകരണമേഖലയിൽ കുറച്ചെങ്കിലും നടക്കുന്ന ക്രമക്കേടുകൾ മേഖലയുടെ വിശ്വാസ്യതക്ക് കോട്ടം ഉണ്ടാക്കുന്നു ഇതൊഴിവാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കണം പഴകിയ ആഡിറ്റിങ്ങ് സമ്പ്രദായത്തിന് പൊളിച്ചെഴുത്ത് ഉണ്ടാകണം .നിരപരാധികളെ കുറ്റവാളികളും അഴിമതി ക്കാരുമെന്ന്  മുദ്രകുത്തുന്ന രാഷ്ട്രീയപ്രേരിതമായ നടപടികൾ അവസാനിപ്പിക്കണം. ഭരണസമിതി അംഗങ്ങളുടെ കാലാവധി നിയന്ത്രണം മേഖലയ്ക്ക് ഒരുവിധത്തിലും ഗുണകരമാകുന്ന നടപടിയല്ല,                ഭരണ സമിതിയിലേക്ക് പ്രഫഷണലസിനെ  ഉൾപ്പെടുത്തന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും ” കരകുളം കൃഷ്ണപിള്ള പറഞ്ഞു.

Related posts

Leave a Comment