സൗജന്യമായി കപ്പ വിതരണം ചെയ്യുവാന്‍ കപ്പ തോട്ടം വിലയ്ക്ക് വാങ്ങി മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


മൊറയൂര്‍ : കോവിഡ് 19 കാലമായതു കൊണ്ട് തോട്ടത്തിലെ കപ്പ വിറ്റ് ഒഴിവാക്കുവാന്‍ കഴിയാതെ മൊറയൂര്‍ പഞ്ചായത്ത് നെരവത്ത് മേഖലയില്‍ സുലൈമാന്‍ എന്ന കര്‍ഷകന്‍ വലയുന്നു എന്ന പരാതി മൊറയൂര്‍ കൃഷിഭവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുഴുവന്‍ കപ്പയും സൗജന്യമായി വിതരണം ചെയ്യുവാന്‍ വേണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിലക്കുവാങ്ങി. നെരവത്ത് തോട്ടത്തില്‍ വെച്ച് കപ്പ വിളവെടുപ്പ് ഡിസിസി ജനറല്‍ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു.മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു.പാറക്കുന്നന്‍ കുഞ്ഞാപ്പു, ആനക്കചേരി മുജീബ്, അരങ്ങന്‍ മുഹമ്മദ്, കെ കെ മുഹമ്മദ് റാഫി, പി കെ ഗിരീഷ്‌കുമാര്‍, കാര ഉണ്ണികൃഷ്ണന്‍, ഫായിസ് പെരുമ്പിലായി, അബ്ദുറസാഖ് മുക്കന്‍, ചിറ്റങ്ങാടന്‍ മന്‍സൂര്‍, നൗഷാദ് എകെ, ആഷിക് ബംഗാളത്ത്, അനീഷ് ഇട്ടപ്പാട്, സര്‍ദാര്‍ ചെറുതോപ്പില്‍ എന്നിവര്‍ കപ്പ വിളവെടുപ്പിനും വിതരണത്തിനും നേതൃത്വം നല്‍കി

Related posts

Leave a Comment