കപ്പലണ്ടിക്ക് എരിവുപോര ; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്

കൊല്ലം: കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്. ബീച്ചിലെത്തിയ കുടുംബവും, കച്ചവടക്കാരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കിളിമാനൂരില്‍ നിന്നെത്തിയ കുടുംബം ബീച്ചില്‍ നിന്ന് കപ്പലണ്ടി വാങ്ങിയിരുന്നു.

മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമാണ് ബീച്ചിലെത്തിയത്. കപ്പലണ്ടിയ്ക്ക് എരിവുകുറഞ്ഞെന്ന് പറഞ്ഞ് കച്ചവടക്കാര്‍ക്ക് തിരികെ നല്‍കി. കൊവിഡ് കാലമായതിനാല്‍ തിരിച്ചെടുക്കില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. കപ്പലണ്ടി ഇവര്‍ വലിച്ചെറിഞ്ഞതോടെ സമീപമുള്ള കച്ചവടക്കാരും തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു.

തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. അടിപിടിയില്‍ കിളിമാനൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

Related posts

Leave a Comment