Delhi
കൻവർ തീർത്ഥയാത്ര; ഭക്ഷണശാല ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിന്, സുപ്രീംകോടതി സ്റ്റേ
ന്യൂഡൽഹി: കൻവർ തീർത്ഥയാത്രാ വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികള്‍ പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ഋഷികേഷ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകള്‍ക്ക് നോട്ടീസയച്ചു.
അതേസമയം, ഏത് തരത്തിലുള്ള ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിവിധ വ്യക്തികള്‍ നല്‍കിയ ഹർജികളാണ് കോടതി പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയിത്രയും സന്നദ്ധ സംഘടനകളുമടക്കം സർക്കാർ ഉത്തരവുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് വിഭാഗീയത വളർത്താൻ കാരണമാകുമെന്നും ഒരു വിഭാഗക്കാർക്കെതിരെ സാമ്ബത്തിക ഭ്രഷ്ട് കല്‍പിക്കാൻ സാഹചര്യം ഒരുക്കുമെന്നുമാണ് ഹർജിക്കാർ വാദിച്ചത്.
Delhi
ഡോ.വന്ദന ദാസ് കൊലപാതകം: സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി
കൊച്ചി: ഡോ.വന്ദന ദാസ് കൊലപാതകക്കേസില്‍ ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ സുപ്രിം കോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മാനസികനില സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കൊലപെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇരുപത്തിനാല് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.
34 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരാകും. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
Delhi
ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്ത് സഞ്ജീവ് ഖന്ന. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പിന്‍ഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജ്ജു, ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെയാണ് ഡി.വൈ ചന്ദ്രചൂഢ് ശിപാര്‍ശ ചെയ്തത്. അടുത്ത വര്‍ഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും. 1960 മെയ് 14നാണ് സഞ്ജീവ് ഖന്ന ജയിച്ചത്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സഞ്ജീവ് ഖന്ന പിന്നീട് ഡല്‍ഹി ഹൈകോടതിയിലെ ജഡ്ജിയായി നിയമിതനായി. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് എത്തുന്നത്. സുപ്രീംകോടതി ജഡ്ജിയെന്ന നിലയില്‍ പല പ്രധാനപ്പെട്ട കേസുകളും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് അതിലൊന്നാണ്. ആര്‍ട്ടിക്കള്‍ 370 കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് എന്നിവ പരിഗണിച്ച ബെഞ്ചിന്റേയും ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Cinema
തത്ക്കാലം സിനിമാ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക് വിലക്കുണ്ട്. സിനിമകളില്‍ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്ന നടന്‍ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.
ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പന്‍’ സിനിമ പൂര്‍ത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടിവളര്‍ത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ ഹൈലൈറ്റാണെന്ന് താടിയെന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍, താടി ഒഴിവാക്കിയ ഫോട്ടോ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് നടന് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
അഭിനയത്തില്‍ കേന്ദ്രീകരിക്കാതെ മന്ത്രിപദവിയില്‍ ശ്രദ്ധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായും പറയപ്പെടുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു. ‘ഒറ്റക്കൊമ്പന്‍’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി താടി ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login