കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ; വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് യു.എ.ഇ ഗോൾഡൻ ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ വിനിമയം, യു.എ.ഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് യു.എ.ഇ ഗോൾഡൻ വിസ നൽകിയത്.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ചാണ് അദ്ദേഹം യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. ഇതോടെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി കാന്തപുരം മാറിയിരിക്കുകയാണ്. നിരവധി മലയാളി സിനിമാ താരങ്ങൾക്ക് ഇതിനോടകം ഗോൾഡൻ വിസ യു.എ.ഇ അനുവദിച്ചിട്ടുണ്ട്.

Related posts

Leave a Comment