കണ്ണൂര്‍-യശ്വന്ത്പുര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പാളം തെറ്റി, ആളപായമില്ല

ബംഗളൂരു: കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പാളം തെറ്റി. ആളപായമില്ല. തമിഴ്‌നാട് ധര്‍മപുരിക്ക് സമീപമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) ആണ് അപകടത്തില് പെട്ടത്.

അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. സേലം – ബംഗളൂരു റൂട്ടിലെ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തില്‍ ആര്‍ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടില്ല.

Related posts

Leave a Comment