കണ്ണൂർ സർവകലാശാലയുടെ പിജി സിലബസ്സിൽ സവർകറുടെയും ഗോൾവാൾകറിന്റെയും പുസ്തകങ്ങൾ ഉൾപെടുത്തിയതിൽ പ്രേധിക്ഷേധം ശക്തം .

കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർകറുടെയും ഗോൾവാൾകറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം. ഇരുവരുടെയും പുസ്തകങ്ങളിൽ വർഗീയത പരാമർശം ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിക്ഷേധം .ആർഎസ്‌എസ് സൈദ്ധാന്തികരുടെ രചനകൾ അകാഡെമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു .

പബ്ലിക് അഡ‍്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപെടുത്തിയത്.ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. അതേസമയം കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയർത്തുമെന്നാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നിലപാട്.

Related posts

Leave a Comment