കണ്ണൂര്‍ പിവിസി നിയമനം ; സീനിയര്‍ പ്രൊഫസറെ ഗവര്‍ണര്‍ നേരിട്ട് നിയമിക്കണം

തിരുവനന്തപുരം: സർവകലാശാല പ്രോ വൈസ് ചാന്‍സലറായി സീനിയര്‍ പ്രൊഫസര്‍ പദവിയില്‍ താഴെയുള്ളവരെ നിയമിക്കരുതെന്നും കണ്ണൂര്‍ സര്‍വ്വകലാശാല ചട്ടപ്രകാരം ആരോഗ്യ സവകലാശാലയിലേതുപോലെ ഗവര്‍ണര്‍ നേരിട്ട് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.2018ലെ യുജിസി റെഗുലേഷനില്‍ പ്രോവൈസ്ചാന്‍സലറുടെ യോഗ്യത നിശ്ചയിച്ചിട്ടില്ലെങ്കിലും സര്‍വകലാശാല പ്രൊഫസര്‍മാരുടെയും കോളജ് പ്രിന്‍സിപ്പല്‍മാരുടെയും പദവിക്കു മുകളിലുള്ള പ്രോ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിക്കുന്നതിന് പ്രൊഫസര്‍മാരെ മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ.കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറുടെ ഒഴിവില്‍ മുമ്പ് സര്‍വകലാശാലകളില്‍ സമാന പദവികള്‍ വഹിച്ചിരുന്ന ചില അസിസ്റ്റന്റ് പ്രൊഫസര്‍മാരെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നത് തടയണം.വി സി യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പിവിസിയുടെ നിയമനം സിന്‍ഡിക്കേറ്റ് നടത്തുന്നത് സര്‍വകലാശാ നിയമത്തിന് എതിരാണ്. ആരോഗ്യ സര്‍വകലാശാലയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രോ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നേരിട്ട് നിയമിച്ചതിന് സമാനമായി കണ്ണൂര്‍ സര്‍വകലാശാലയിലും ഗവര്‍ണര്‍ തന്നെ നിയമനം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment