കണ്ണൂർ പോളിടെക്നിക് എസ്.എഫ്.ഐ ക്രിമനലുകളുടെ താവളം’ ; വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സമഗ്ര അന്വേഷണം വേണം : കെ.എസ്.യു

കണ്ണൂർ ഗവ: പോളിടെക്നിക്കിലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ഉന്നത തല അന്വേഷണം വേണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് ആവശ്യപ്പെട്ടു.മറ്റൊരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റി ചികിത്സ തേടിയതുൾപ്പടെ തലേദിവസം രാത്രി ക്യാംപസിലുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം.എസ്.എഫ്.ഐ യുടേ ഏകാധിപത്യ ക്യാംപസായ പോളിടെക്നിക് ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമാണെന്നും ക്യാംപസ്സുകൾ ക്രിമിനലുകളുടെ കൂടാരമാക്കാൻ
എസ് എഫ് ഐ പരിശ്രമിക്കുവെന്നും കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

ഹോസ്റ്റലുകൾ ഉൾപ്പടെ പുറത്തുനിന്നുള്ള പാർട്ടി ക്രിമിനലുകൾ കയ്യടക്കിവച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതി ഗൗരവത്തോടെ കാണാൻ പോലീസ് തയ്യാറാവണമെന്നും കലാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷം നിലനിർത്താൻ അധികൃതർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment