Kannur
പോക്സോ കേസ് പ്രതി തീകൊളുത്തി മരിച്ചനിലയിൽ

Kannur
ഉത്സവം കഴിഞ്ഞു മടങ്ങവേ, ചരക്കുലോറി ഇടിച്ച് വയോധിക മരിച്ചു

കണ്ണൂർ: ചരക്കുലോറി ഇടിച്ചു വയോധിക മരിച്ചു. ചെറുതാഴം അതിയടം ഭാര്‍ഗവി (76) ആണ് മരണപ്പെട്ടത്. രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങവേയാണ് ഭാര്‍ഗവിയെ പഴയങ്ങാടി രാമപുരത്തു വച്ച് റോഡു മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ചത്.കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്നു പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ചരക്കു ലോറി. ലോറിയുടെ അടിയില്‍ കുടുങ്ങിയ വയോധികയെ പഴയങ്ങാടി, പരിയാരം പൊലീസ് എത്തിയാണു പുറത്തെടുത്തത്. പയ്യന്നൂരില്‍നിന്ന് അഗ്നിശമന സേനയുടെ റെസ്‌ക്യൂ ടീമും അപകട സ്ഥലത്ത് എത്തിയിരുന്നു.
Kannur
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ, ഒളിവിൽ കഴിയുന്ന പ്രതിക്ക് പൊലീസ് കാവലിൽ പരീക്ഷ

കണ്ണൂർ: പഴയങ്ങാടിയില്‍ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവലില്‍ പരീക്ഷ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പോലീസ് എഫ്ഐആറിൽ പറയുന്ന കേസിലെ പത്താം പ്രതിയും മാടായി കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ഷഹുര്‍ അഹമ്മദ് ആണ് മാടായി കോളേജിൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയത്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ രംഗത്ത് വന്നു. ഇതിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളേജിൽ കെഎസ്‌യു പ്രതിഷേധം തുടരുകയാണ്.
Kannur
നവകേരള ജനസദസ്സ്: സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂർ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന ജന സദസ്സുകൾ സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പോലും കേൾക്കാനോ പരിഹരിക്കാനോ നവ കേരള സദസ്സിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകുന്നില്ലെന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരും എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login