ഡിഐജിയെ സല്യൂട്ട് ചെയ്തില്ല; 15പൊലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ

കണ്ണൂര്‍: ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ 15 പൊലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ. കഴിഞ്ഞ ദിവസം 12 മണിയോടെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ക്യാമ്പ് ഓഫിസിൽ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ല എന്നാണ് പരാതി. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ടവരും മേയര്‍ ടി.ഒ.മോഹനനെ ഉപരോധിച്ചിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തിയത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്റ്റേഷനുകളിലെ പൊലീസുകാരാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഇതേ സമയത്താണ് ഡിഐജി അതുവഴി കടന്ന് പോയത്. ഈ സമയത്ത് ഡിഐജിയെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിനിടയില്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍ കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് പൊലീസുകാര്‍ പറയുന്നത്.

Related posts

Leave a Comment