കണ്ണൂർ: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടി.ഒ.മോഹനൻ. കൊലപാതകത്തലേന്ന് രാത്രി പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു മേയർ പറഞ്ഞു. ഏച്ചൂരിലെ മാലിന്യസംസ്കരണ പ്ലാൻറിന് സമീപം രാത്രി ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതികളെല്ലാം സിപിഎമ്മിൻറെ സജീവപ്രവർത്തകരാണ്. ബോംബ് നിർമിക്കാനും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം ഇവർക്കുണ്ടെന്നും ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും മേയർ ആവശ്യപ്പെട്ടു.
പ്രതികൾ സിപിഎം പ്രവർത്തകർ; ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി: കണ്ണൂർ മേയർ ടി.ഒ.മോഹനൻ
