സൗജന്യ നോർക്ക റെജിസ്ട്രേഷൻ ഏർപ്പെടുത്തി കണ്ണൂർ ഇൻകാസ്

ദുബായ്: ഇൻകാസ് ദുബായ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർസംഗമത്തോടനുബന്ധിച്ച് അംഗങ്ങൾക്ക് സൗജന്യ നോർക്ക റെജിസ്ട്രേഷൻ ഏർപ്പെടുത്തുന്ന  പദ്ധതിക്ക് തുടക്കം കുറിച്ചു.
ദുബായ് പ്രസിഡണ്ട് നദീർ കാപ്പാട് റജിസ്ട്രേഷൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ല  പ്രസിഡണ്ട്
റഫീഖ് മട്ടന്നൂർ അധ്യക്ഷംവഹിച്ചു.വർഷങ്ങളോളം  പ്രവാസ ലോകത്ത് ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന സാധാരണ
ക്കാരായ പ്രവാസികൾ ഗവർമെണ്ടിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് ഇപ്പോഴും അജ്ഞരാണെന്ന് പ്രസിഡണ്ട് റഫീഖ് മട്ടന്നൂർപറഞ്ഞു.
ജോലി തിരക്കും സാങ്കേതിക കാരണങ്ങൾ കൊണ്ടും രജിസ്ട്രേഷൻ ചെയ്യാനുള്ള ബുദ്ധിമുട്ടിന് പരിഹാരമെന്ന നിലയിൽ ജില്ലയിൽ നിന്നുള്ള  എല്ലാ ഇൻകാസ് മെമ്പർമാർക്കും സൗജന്യ രജിസ്ട്രേഷൻ സഹായങ്ങൾ നൽകും.
എല്ലാ പ്രവാസി സംഘടനകളും  അർഹമായ ഇത്തരം ആനുകുല്യങ്ങൾ നേടിയെടുക്കുന്നതിന്ന് ശ്രമം തുടരണ
മെന്നും പ്രവാസികൾക്ക് കിട്ടേണ്ടുന്ന അവകാശ ങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ ഗവമെൻ്റ് തലത്തിൽ
നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.എ.നാസർ, ജേക്കബ് പത്തനാപുരം, സി. എ. ബിജു,
ബാലകൃഷ്ണൻ അരിമ്പ്ര, മൊയ്‌തീൻ കുറ്റിയാടി, ഉദയവർമ്മ, അബ്ദുൾ റഹ്മാൻ, ബഷീർ നരണിപ്പുഴ, ഇസ്മയിൽ കാപ്പാട്,   ഷാജി അലവിൽ, അനന്ദൻ മയ്യിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സിക്രട്ടറി ഷൈജു അമ്മാന
പ്പാറ സ്വാഗതവും സൂരജ് കാടാച്ചിറ നന്ദിയും പറഞ്ഞു. തുടർന്ന് അടുത്ത ദിവസം സോനപ്പൂർ ലേബർ ക്യാമ്പ് ഏരിയയിലും കണ്ണൂർ ഇൻകാസിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

Related posts

Leave a Comment