കിയ കണ്ണൂർ കരിയർ വെബ്ബിനാർ

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി: കണ്ണൂർ എക്സ്പാറ്റ് അസ്സോസിയേഷൻ കുവൈറ്റ് കരിയർ ഗൈഡ്ൻസ് വെബ്നാർ നടത്തി.കിയ യുടെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് വെബ്നാർ അതിന്റെ ഉള്ളടക്കം കൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്തനംതിട്ട ജില്ല കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ വെബ്ബിനാർഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ കാര്യങ്ങൾ ചെയ്യുക ശ്രമകരവും ചെയ്യാതിരിക്കുക എളുപ്പവും ആണ് . ഇതു രണ്ടും തീരുമാനിക്കേണ്ട വിവേചന ബോധം നമുക്ക്‌ ഉണ്ടാവണം. എങ്കിൽ ഏതു ഉയരവും കീഴടക്കാൻ നമുക്ക് സാധിക്കും . വെബ്ബിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ. ദിവ്യ എസ് അയ്യർ വ്യക്തമാക്കി.

കോവിഡാനന്തര ലോകത്ത് വിജ്ഞാനവും സാങ്കേതിക മികവുകളും മാത്രം കൊണ്ട് ലക്ഷ്യങ്ങൾ എത്തി പിടിക്കാൻ ആകില്ല . മാനസിക പരിശീലനങ്ങളും തയ്യാറെടുപ്പുകളും തീർക്കുന്ന ആത്മ വിശ്വാസത്തിന്റെ അടിത്തറ പണിതു കൊണ്ട്‌ മാത്രമേ ലക്‌ഷ്യം കൈവരിക്കാൻ ആവൂ. വെബ്നാർ നയിച്ച കരിയർ ഗൈഡൻസ് വിദഗ്ധന് എ പി ജയൻ ഓർമ്മിപ്പിച്ചു. അക്കാദമിക്ക് പഠനങൾ ക്ക് അപ്പുറത്ത് ഓരോ വിദ്യാർഥിയിലും അന്തർലീനമായിരിക്കുന്ന പഠന താൽപ്പര്യങ്ങൾ പരിപോഷിപ്പിക്കെണ്ടത് ആരോഗ്യമുള്ള മാനസിക അവസ്ഥ സൃഷ്ടിക്കുന്നതിനു ആവശ്യം ആണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും ആത്മ വിശ്വാസവും കഠിന പ്രയത്നവും കൊണ്ട്‌ ഏറ്റവും നല്ല നേട്ടങ്ങൾ ആയി പരിവർത്തനം ചെയ്യാൻ സാധിക്കും.വീഴ്ചകളിൽ തകർന്ന് പോവാതെ ശക്തിയോടെ എഴുന്നേറ്റു നിൽക്കുന്നവരടെതാണു ഈ ലോകം. ആത്മഹത്യാ പ്രവണത, ഡിപ്രഷൻ, പരാജയ ഭീതി തുടങ്ങിയ സമസ്യകളെ അതിജീവിക്കാൻ ശാസ്ത്രീയ പരിശീലനങ്ങളും സംവാദങളും സർവോപരിമാനസിക ഉല്ലാസവും നേടെണ്ടത് ഉണ്ടന്ന് എ പി ജയൻ ഉദ്ബോധിപ്പിച്ചു.

കിയ പ്രസിഡണ്ട് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഡൊമിനിക് കുര്യാക്കോസ് സ്വാഗതമോതി സംസാരിച്ചു. വനിതാ വിംഗ് അംഗം സ്മിത ജോൺ പ്രോഗ്രാം നിയന്ത്രിച്ചു. എൻ .അജിത് കുമാർ , ഷറഫുദീൻ കണ്ണോത്ത്, സലിം രാജ് , റോയ് ആൻഡ്രൂസ് എന്നിവർ ആശംസകൾ അറിയിച്ചു .വൈസ് പ്രസിഡന്റ് ‌ സന്തോഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Comment