Connect with us
48 birthday
top banner (1)

Death

കണ്ണൂർ ഡിസിസി ട്രഷറർ കെ.വി.രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

Avatar

Published

on

പയ്യന്നൂർ: പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഭൗതീകശരീരം 12:30 ന് കണ്ണൂർ ഡിസിസി ഓഫീസിലും ,രണ്ട് മണിക്ക് പഴയങ്ങാടി ടൗണിലും, 2.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിലും, അഞ്ച് മണിക്ക് വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദർശനത്തിന് വെക്കും തുടർന്ന് സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചടങ്ങുകൾ നാളെ (10.11.2024 ഞായർ ) രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശമ്ശാനത്തിൽ നടക്കും.

Death

നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published

on

കോഴിക്കോട് :കൊയിലാണ്ടിയല്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തികോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad

വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Death

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം :പോത്തന്‍കോട് സ്വദേശി തങ്കമണി(65)യാണ് മരിച്ചത്.

മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്നാണ് സംശയം.

Advertisement
inner ad

ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടത്. പൂജയ്ക്കുള്ള പൂക്കള്‍ പറിക്കാന്‍ പോകുന്നിടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement
inner ad
Continue Reading

Accident

രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

Published

on

തിരുവനന്തപുരം: രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം. കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. മരിച്ച ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured