കണ്ണൂർ ഡിസിസി ഭവൻ നിർമ്മാണ ഫണ്ട്: കുവൈറ്റ് വിഹിതം കൈമാറി .


കൃഷ്ണൻ കടലുണ്ടി      കുവൈറ്റ്  സിറ്റി :

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ കണ്ണൂർ ഡിസിസി ഭവൻ നിമ്മാണത്തിന് തങ്ങളുടെ വിഹിതമായി സ്വരൂപിച്ച ഫണ്ട് കൈമാറി. 
   കണ്ണൂര് ഡിസിസി ഡിസിസി ഭവനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജിന്  ഒഐസിസി കുവൈറ്റ് കണ്ണൂര് ജില്ലാ പ്രസിഡണ്ട് ശ്രീ സിദ്ധിഖ് അപ്പക്കൻ കൈമാറി .  ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ മാഷ്‌ സെക്രട്ടറി ടി ജയകൃഷ്ണൻ എന്നിവർക്ക് പുറമെ  ഒഐസിസി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ സുധീർ മൊട്ടമേൽ , ഹസീബ് മയ്യിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഈ വലിയ പ്രതിസന്ധി കാലഘട്ടത്തിലും തങ്ങളുടെ കടമ നിറവേറ്റുന്നതിന് മുന്നോട്ട് വന്ന ഒഐസിസി കുവൈറ്റ് കണ്ണുർ ഘടകത്തിലെ പ്രവർത്തകരെ ഡിസിസി പ്രസി . അഡ്വ . മാർട്ടിൻ ജോർജ്ജ് അഭിനന്ദിക്കുകയും അവർക്കുള്ള പ്രത്യേക നന്ദി അറിയിക്കുകയും ചെയ്‌തു .

Related posts

Leave a Comment