‘തലയെടുപ്പോടെ കണ്ണൂർ ഡിസിസി’ ; പുതിയ ഓഫീസ് ഇന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

കണ്ണൂർ : 6500 സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലാണ് ഇപ്പോൾ പൂർണമായും നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിട്ടുള്ളത്. കെട്ടിടത്തിൽ
വിശാലമായ പാർക്കിംങ്ങ് സൗകര്യം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

താഴത്തെ നിലയിൽ ആധുനിക സജ്ജീകരണത്തോടുകൂടിയുള്ള കോൺഫറൻസ് ഹാളും അഖിലേന്ത്യാ പാർട്ടി നേതൃത്വത്തിന് ഉൾപ്പെടെ പത്രസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാ പോഷക സംഘടനകളുടെയും ഓഫീസുകൾ പ്രവർത്തിക്കാൻ സൗകര്യപ്രദമായ റൂമുകളും,നവമാധ്യമ ഇടപെടലുകൾക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങളോടുകൂടിയ റൂം സൗകര്യവും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ക്യാമ്പ് സൗകര്യം ഒരുക്കുന്നതിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഓഫീസ് റും ഉൾപ്പെടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഓഫീസ് റൂമുകളും താഴത്തെ നിലയിൽ തന്നെയാണ് പ്രവർത്തിക്കുക.
റിസപ്ഷൻ കൗണ്ടറും അടുക്കളയും ഗ്രൗണ്ട് ഫ്ലോറിൽ ഒരുക്കിയിട്ടുണ്ട്.

ഒന്നാം നിലയിൽ 1000 പേർക്ക് ഇരിക്കാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയവും
500 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതിഥികൾക്ക് താമസിക്കാനുള്ള റൂമുകളും ഡോർമെറ്ററി സൗകര്യത്തിനുള്ള റൂമുകളും ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓഫീസിന്റെ മുൻവശം ഗാന്ധി പ്രതിമയും സ്ഥാപിക്കുന്നുണ്ട്.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി ആണ് ഡിസിസി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Related posts

Leave a Comment