Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kannur

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ നടത്തിയ മാർച്ചിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്ത് പൊലീസ്

Avatar

Published

on

കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷനിലേക്ക്  നടത്തിയ നഴ്‌സുമാരുടെ മാർച്ചിനിടെ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കടന്ന സംഭവത്തിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്ത് പൊലീസ്. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎയുടെ പേര് എഫ്ഐആറിൽ പോലും ഇല്ല. സമരക്കാർ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കടന്ന സംഭവത്തിൽ  കേസെടുക്കുന്നതിനെ ചൊല്ലിയാണ് ഇന്നലെ ടൗൺ എസ്ഐയും എംഎൽഎയും തമ്മിലാണ് വാക്കേറ്റം നടന്നത്. ഇതി​ന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിവിൽ സ്റ്റേഷൻ വളപ്പിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ  പ്രതികരണവുമായി എംഎൽഎ. പ്രകോപനമുണ്ടാക്കിയത് എസ്ഐ ആണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ ടി.പി ഷമീലും തമ്മിൽ ഇന്നലെ ഉച്ചയോടെയാണ് വാക്കേറ്റമുണ്ടായത്. പ്രതിഷേധ മാർച്ചുമായി കളക്ടറേറ്റ് വളപ്പിൽ അതിക്രമിച്ചു കയറിയ നഴ്സുമാർക്കും ഉദ്ഘാടകനായ എംഎൽഎയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് പ്രകോപനമായത്. പിന്നാലെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ്ഐയോട് എംഎൽഎ കയർത്തു.
കേരള ഗവൺമെന്‍റ് നഴ്സസ് അസോസിയേഷന്‍റെ മാർച്ച് ഉദ്ഘാടകനായിരുന്നു എംഎൽഎ.ഉച്ചയ്ക്ക് സിവിൽ സ്റ്റേഷനിലേക്ക് മാർച്ചെത്തിയപ്പോൾ തടയാൻ പൊലീസുണ്ടായില്ല. തുറന്ന ഗേറ്റിലൂടെ സമരക്കാർ അകത്തുകയറി. കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്ഐയും സംഘവും ഈ സമയത്തെത്തി. അകത്തു കയറിയവർക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി. സുരക്ഷയൊരുക്കാത്തത് പൊലീസിന്‍റെ വീഴ്ചയെന്നും അതിന്‍റെ പേരിൽ കേസും ഭീഷണിയും വേണ്ടെന്നും എംഎൽഎ പറഞ്ഞു. ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ അടുത്തെത്തി പേര് ചോദിച്ചു. ഇതും പ്രകോപനമായി. എസ്ഐ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും എംഎൽഎ ആരോപിച്ചു. വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ്ഐക്കെതിരെ കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി. സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗൺ സിഐയോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍

Published

on

കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.

പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Kannur

പ്രകൃതിവിരുദ്ധ പീഡനം, പോക്സോ കേസ്; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

Published

on

കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ട . പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരുവര്‍ക്കുമെതിരെ െപൊലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു. രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Continue Reading

Featured

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Published

on

കണ്ണൂര്‍: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. മുയ്യത്തുവെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിദ്യാര്‍ഥി ഇക്കാര്യം കൂട്ടുകാരെ അറിയിച്ചപ്പോള്‍ രമേശന്റെ ഭാഗത്തുനിന്ന് അവരും ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെല്ലാവരും ചേര്‍ന്ന് രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement
inner ad

പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് രമേശനെ ഇവര്‍ വിളിച്ചു. തുടര്‍ന്ന് രമേശന്‍ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനോടും സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു. രമേശന്‍ സ്ഥലത്തെത്തിയതോടെ കുട്ടികള്‍ ഇയാളെ കൂട്ടമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ തളിപ്പറമ്പ് സിപിഎം ഏരിയാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ഇരുവരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Featured