Connect with us
head

crime

പെരിയ ഇരട്ട കൊലക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള 11 പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ സിബിഐ കോടതി ഉത്തരവ്

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി/കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ കണ്ണുർ സെൻട്രൽ ജയിലിലുള്ള 11 സിപിഎം പ്രവർത്തകരായ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കൊച്ചി സിബിഐ കോടതി നിർദ്ദേശം.ഒന്നാം പ്രതി പീതാംബരനടക്കം ചില പ്രതികൾക്ക് കണ്ണൂർ ആയുർവ്വേദ ആശുപത്രിയിൽ കോടതിയുടെ അനുമതിയില്ലാതെ സുഖചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ ജയിൽ സുപ്രണ്ടിനെ ഇന്നലെ കോടതിയിൽ വിളിച്ചു വരുത്തി വിശദീകരണം തേടിയ ശേഷമാണ് പ്രതികളെ മുഴുവൻ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.പ്രത്യേക മെഡിക്കൽ ബോർഡുണ്ടാക്കി ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ പീതാംബരനെ കഴിഞ്ഞ മാസം 24 മുതൽ കണ്ണൂർ ആയുർവ്വേദ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 40 ദിവസത്തെ സുഖചികിത്സ നൽകാൻ ജയിൽ അധികൃതർ തീരുമാനിച്ചിരുന്നു.ഇതിന് കോടതിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ല. ഇപ്പോൾ കണ്ണൂർ ആയുർവ്വേദ ആശുപത്രിയിൽ ചികിത്സയിലുള്ള ഒന്നാം പ്രതി പീതാംബരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിച്ച് ഈ മാസം 28ന് കണ്ണൂർ ജയിൽ സുപ്രണ്ട് റിപോർട്ട് സിബിഐ കോടതിയിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

Advertisement
head

2019 ഫെബ്രുവരി 17 ന് രാത്രി കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, ക്യപേഷ് എന്നിവരെ മൃഗീയമായി വെട്ടി കൊലപ്പെടുത്തിയ കേസിൽ 11 സിപിഎം പ്രവർത്തകർ 2019 ഫെബ്രുവരി 22 മുതൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പതിനാലാം പ്രതി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, പതിമൂന്നാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ ,അന്നത്തെ പെരിയ സിപിഎം ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷം സിബിഐ കേസന്വേഷണം ഏറ്റെടുത്ത് 10 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. കേസിലാകെ 24 പ്രതികളാണുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികൾ ഭരണസ്വാധീനമുപയോഗിച്ച് പാർട്ടി നേതൃത്വത്തിൻ്റെ ഒത്താശയോടെ വിഐപി പരിഗണനയിൽ കഴിയുകയും, സെൻട്രൽ ജയിലിൽ നിന്ന് നിരന്തരം ഫോൺ വിളിക്കുകയും, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുഖചികിത്സ നടത്തുന്നതും പതിവായതോടെയാണ് പ്രതികളെ വീയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

നീതു കൊലക്കേസ്: കാമുകൻ അറസ്റ്റിൽ

Published

on

കൊല്ലം: കാസർ​ഗോഡ് ബദയടുക്കയിലെ ഏൽക്കാനം റബർ തോട്ടത്തിൽ കൊല ചെയ്യപ്പെട്ട കൊല്ലം സ്വദേശി നീതുവിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ ആന്റോ സെബാസ്റ്റ്യനെ തിരുവനന്തപുരത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ നീതുവുമായി പ്രണയം നടിച്ച് ആന്റോ വയനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ നിന്നാണ് ടാപ്പിം​ഗ് ജോലിക്കെന്നു പറഞ്ഞ് ബദിയടുക്കയിലേക്കു കൊണ്ടു പോയത്. അവിടെ റബർ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിക്കവേ, കഴിഞ്ഞ ബുധനാഴ്ചയാണ് നീതുവിനെ കൊല ചെയ്ത നിലയിൽ കാണപ്പെട്ടത്. മൃതദേഹം തുണിയിൽ പൊതിഞ്ഞു വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപെങ്കിലും കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. വീടിനുള്ളിൽ നിന്നു ദുർ​ഗന്ധം വമിച്ചപ്പോൾ നാട്ടുകാർ വീടിന്റെ ഓടിളക്കി പരിശോധന നടത്തി. അപ്പോഴാണ് തുണിയിൽ പൊതിഞ്ഞ് അഴുകിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. അതിനു മുൻപ് തന്നെ ആന്റണിയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Continue Reading

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

crime

സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു,

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു
ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. .
ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

Featured