ഹജ്ജ് തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ വിമാനത്താളത്തിനും അനുമതി നൽകണം: കെ സുധാകരന്‍ എംപി

കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ സുധാകരന്‍ എംപി പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കൊവിഡ്മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവയും പുന:സ്ഥാപിച്ചില്ല. 80ശതമാനം ഹജ്ജ് തീര്‍ത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്ജിന് അനുമതിയില്ല. മലബാറില്‍ നിന്നും കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ ദീര്‍ഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താന്‍.തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ 95000 ചതുരശ്ര അടി ടെര്‍മിനലുള്ള കണ്ണൂര്‍ വിമാനത്താവളത്തിലുള്ള 3050 മീറ്റര്‍ റണ്‍വെ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമാണ്. തീര്‍ത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂര്‍ വിമാനത്താളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നൽകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment