‘കണ്ണീർപൊഴിക്കുന്നവർ’ – മരിയ ജോൺസൺ ; കവിത വായിക്കാം

എഴുത്തുകാരിയെ പരിജയപ്പെടാം

മരിയ ജോൺസൺ

എഴുത്തുകാരി

കണ്ണീർപൊഴിക്കുന്നവർ

എന്തിനാണ്  വൃക്ഷമേ  നീ  കണ്ണീർ  പൊഴിക്കുന്നത്…?
ഫലമില്ലെന്ന്  അറിഞ്ഞിട്ടും എന്തിനീ പ്രഹസനം…?
ആര് കാണാൻ…?
ആര്  കേൾക്കാൻ…?

മണ്ണിൽ ഒരു അശ്രുവായി നീ മുളച്ചു പൊന്തി…
ഇന്ന് ഒരു പടുവൃക്ഷമായി നീ പൂത്തുതളിർത്തു…
ആർക്ക് വേണ്ടി…?
എന്തിന് വേണ്ടി…?

അല്ലയോ  മനുഷ്യ നീയിത് കേൾക്കുന്നില്ലേ…?
ഉള്ളിലെ വേദന അറിയുന്നില്ലേ…?
നീ കൊത്തിനുറുക്കുന്നത് നിന്റെ പ്രാണനെ തന്നെയെന്നു നീ ഓർക്കുന്നില്ലേ…?

നീ അറുത്തുമാറ്റുന്നത് ഒരായിരം ജീവജാലങ്ങളുടെ കൂടിനെയാണെന്ന് അറിയുന്നില്ലേ…
ഓരോ ചില്ലയും തീചൂളയിലേക്ക് എറിയുമ്പോൾ ഓർക്കണം…
നാളെ നിന്റെ ശരീരവും കത്തിയമരുമെന്ന്…

മറക്കില്ല ,പൊറുക്കില്ല ഒരിക്കലും…
കാലത്തിന്റെ ചക്രത്തിൽ നീ ചെയ്ത
പാപകറകളെ കുറിച്ചിട്ടുണ്ട്…
ഒരിക്കൽ  പ്രതികാരദാഹിയായിയവ..
നിന്നെ  വേട്ടയാടും…
അന്ന് ഒരിറ്റു വെള്ളത്തിനായി നീ കരയും…
പക്ഷെ പ്രകൃതിപോലും നിന്നോടന്ന്  കനിയില്ല…
അവസാനം ഒരിറ്റു ശ്വാസം പോലും കിട്ടാതെ…
നീയീ  മണ്ണിലേക്ക്  തിരികെ  മടങ്ങും…

Related posts

Leave a Comment