കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; സി.പി.എമ്മിൽ അച്ചടക്ക നടപടി

പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതിയുമായി ബന്ധപ്പെട്ട് പാലക്കാട് സി.പി.എമ്മിൽ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ബാങ്ക് ഹോണററി സെക്രട്ടറി ആർ. സുരേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. മുൻ എം.എൽ.എ എം.ഹംസ ഉൾപ്പെട്ട ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതി ചർച്ച ചെയ്യുന്നത് അടുത്ത ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി.
വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഫണ്ട് പിരിവിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Related posts

Leave a Comment