Featured
ഭാരത് ജോഡോ യാത്രയുടെ കരുത്തിൽ കർണാടകം വിധിയെഴുതി, ബിജെപി മുക്ത തെന്നിന്ത്യ
ഈ മാസം നാലിന് വീക്ഷണം പിൻപോയിന്റിൽ ഞാനെഴുതി, ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ ദക്ഷിണേന്ത്യയിൽ നിന്നു തുരത്തിയോടിക്കാനുള്ള വടി വെട്ടി കാത്തിരിക്കുകയാണ് കർണാടകയിലെ ജനങ്ങളെന്ന്. കേവലമൊരു രാഷ്‌ട്രീയ ജ്യോതിഷമായിരുന്നില്ല അന്നു നടത്തിയത്. ഇന്ത്യയിലെ ശരാശരി രാഷ്‌ട്രീയ കാലാവസ്ഥ വിലയിരുത്തിക്കൊണ്ടുള്ള കൃത്യമായൊരു പ്രവചനമായിരുന്നു അത്. അതിപ്പോൾ ശരിയായിരിക്കുന്നു. കർണാടകത്തിലെ കമ്മിഷൻ ഭരണത്തിൽ നിന്ന് ജനങ്ങൾ അവരെ തൂത്തെറിഞ്ഞു. ജനവിധി അട്ടിമറിക്കാനുള്ള നേരിയ പഴുത് പോലും ബാക്കി വയ്ക്കാതെ കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷവും ഉറപ്പാക്കി. തെന്നിന്ത്യയിൽ ഒരിടത്തു പോലും അധികാരമില്ലാത്ത രാഷ്‌ട്രീയ പാർട്ടിയായി ബിജെപി മാറി.
കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്‌നം ഇതോടെ ചാമ്പലായി. കഴിഞ്ഞ വർഷം ഡിസംബറിൽ ഹിമാചൽ പ്രദേശിൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരം പിടിച്ചതിന്റെ ക്ഷീണം മാറുന്നതിനു മുൻപേ, കർണാടകത്തിലും കടുത്ത തോൽവിയാണ് നരേന്ദ്ര മോദിയും അമിത്ഷായും നേരിടുന്നത്. തെക്കേ ഇന്ത്യയിൽ ഇതുവരെ ബിജെപി ആകെ പച്ച തൊട്ടത് കർണാടകയിൽ മാത്രമാണ്. കേരളത്തിൽ ഇപ്പോഴും വട്ടപ്പൂജ്യം. തമിഴ്‌നാട്, തെലങ്കാന, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നീ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്കു കാര്യമായ വേരോട്ടമില്ല. അതുകൊണ്ടു തന്നെ കർണാടകയിലെ പതനം ബിജെപിക്ക് താങ്ങാവുന്നതിനപ്പുറമാണ്.
തെക്കേ ഇന്ത്യയിൽ കേരളത്തിലൊഴികെ അതതു സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾക്കാണ് നിലവിൽ ഭരണം. തുകൊമ്ടു തന്നെ അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷ ഐക്യത്തിനും കർണാടക തെരഞ്ഞെടുപ്പ് ഫലം കളമൊരുക്കും. അതു സാധ്യമായാൽ, ഇന്ദ്രപ്രസ്ഥത്തിന്റെ ഗതിവിഗതികളിൽ വലിയ മാറ്റമുണ്ടാകും.
തെക്കും വടക്കും മധ്യത്തിലും മാത്രമല്ല, പടിഞ്ഞാറൻ തീര ദേശത്തും വടക്ക് മറാത്ത മേഖലയിലും വടക്കു കിഴത്ത് ഹൈദരാബാദ് മേഖലയിലും ബിജെപിക്കു കനത്ത തിരിച്ചടി നേരിട്ടു. അവിടെയെല്ലാം കോൺഗ്രസ് തിളക്കമാർന്ന വിജയം നേടി. മൈസൂരു മേഖലയിലെ പരമ്പരാത മേഖലയിൽ ജെഡിഎസിനു വലിയ കോട്ടം സംഭവിച്ചില്ല എന്നതു മാത്രമാണ് എടുത്തു പറയേണ്ട കാര്യം.
മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മെയുടെ അഴിമതി സർക്കാരാണ് കർണാടകത്തിൽ ബിജെപിയുടെ തകർച്ചയ്ക്കു പ്രധാന കാരണം. വോട്ടെണ്ണൽ നടക്കുമ്പോൾ പോലും വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് കന്നഡ ജനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി. അത് മറിടക്കാൻ കോൺഗ്രസ് അധികാരത്തിലേറിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിലെടുക്കുമെന്ന് ഉറപ്പ് നൽകിയ അഞ്ച് വാഗ്ദാനങ്ങളാണ് ഈ വിജയത്തിന്റെ പ്രധാന ഘടകം.
പേടിഎം എന്നു പറയുന്നതു പോലെ പേ-സിഎം എന്നായിരുന്നു കർണാടകത്തിലെ അഴിമതിയുടെ പേര്. കർണാടകത്തിൽ ഏതു പദ്ധതി നടപ്പാക്കുന്നതിനും മുഖ്യമന്ത്രിക്കോ പാർട്ടിക്കോ കമ്മിഷൻ നൽകണം. അടങ്കൽ തുകയുടെ 40 ശതമാനം വരെയാണ് കമ്മിഷൻ. വിവിധ സർക്കാർ സർവകലാശാലകളിലെ വൈസ് ചാൻസിലർമാരുടെ നിയമനത്തിനു പോലും പണം വാങ്ങി എന്നായിരുന്നു ആരോപണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുൻപേ ബിജെപിയിൽ തുടങ്ങിയ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കുത്തൊഴുക്കായി. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ആറ് തവണ എംഎൽഎ ആയിരുന്ന എസ്. അംഗാറ, മൂന്നു തവണ എംഎൽഎ ആയിരുന്ന എം.പി. കുമാര സ്വാമി, ആർ.ശങ്കർ തുടങ്ങി മുതിർന്ന പത്തിലധികം നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ബിജെപിയിൽ നിന്നു രാജി വച്ചത്.
കോൺഗ്രസ് ക്യാംപ് മുൻപെന്നത്തെക്കാളും ശക്തമാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകം എന്ന നിലയിൽ കർണാടകത്തിൽ കോൺഗ്രസ് വർധിത വീര്യത്തിലാണ്. ഖാർഗെ, മുൻമുഖ്യമന്ത്രി സിദ്ദ രാമയ്യ, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നീ ത്രിമൂർത്തികളാണ് തെരഞ്ഞെടുപ്പ് മുന്നിൽ നിന്നു നയിക്കുന്നത്. ഒപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഇടവും വലവുമുണ്ട്. നേരത്തേ ബിജെപിയെ സഹായിച്ചിരുന്ന ലിംഗായത്ത് സമുദായം അപ്പാടെ പാർട്ടി വിട്ടു പോയതും കോൺഗ്രസിനാണ് സഹായമാകുക. ഹിജാബ്, ടിപ്പു സുൽത്താൻ വിദങ്ങളിലൂടെ മുസ്ലിം സമുദായവും മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവ വിഭാഗവും നിരന്തരം ആക്രമിക്കപ്പെട്ടു. അതുണ്ടാക്കിയ വ്രണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ല.
എല്ലാ വിഭാഗങ്ങളോടും നീതി പുലർത്തുന്ന പ്രകടന പത്രികയാണ് കോൺഗ്രസിന്റെ തുരുപ്പ് ചീട്ട്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുഴുവൻ സ്ത്രീകൾക്കും സർക്കാർ വാഹനങ്ങളിൽ സൗജന്യ യാത്ര, തൊഴിൽ രഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ഓണറേറിയം തുടങ്ങിയ വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിക്കപ്പെടുമെന്നു പ്രകടന പത്രിക ഉറപ്പ് തരുന്നു. മുസ്ലിം സംവരണം റദ്ദാക്കിയതടക്കമുള്ള ബൊമ്മെ നടപടികൾ പുനഃസ്ഥാപിക്കാൻ നിയമ നിർമാണം നടത്തുമെന്ന് കോൺഗ്രസിന്റെ ഉറപ്പ്. ഒപ്പം കൂടുതൽ സമുദായങ്ങൾക്ക് സംവരണം എന്നും വാഗ്ദാനം.
ഹിജാജ്, ഹലാൽ, സംവരണം റദ്ദാക്കൽ, ക്രൈസ്തവ പീഡനം തുടങ്ങിയ വിവാദങ്ങളിലൂടെ മത ന്യൂനപക്ഷ വികാരങ്ങൾ വ്രണപ്പെടുത്തിയതിനെതിരായ ജനവകാരം, ദളിത് സമൂഹത്തിന്റെ കൊഴിഞ്ഞുപോക്ക് എന്നിവയെല്ലാം ബിജെപിക്കു തിരിച്ചടിയായി. 2024 ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഇവിടെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 2004ലെ തെരഞ്ഞെടുപ്പ് ഫലമാവും ഇന്ദ്രപ്രസ്ഥത്തെ കാത്തിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ ഐക്യത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും കോൺഗ്രസ് തയാറാണെന്ന പാർട്ടി ഹൈക്കമാൻഡിന്റെ മധ്യസ്ഥ ഫോർമുലയ്ക്കും ഒരുപാട് അർഥവ്യാപ്തിയുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ നേതൃത്വത്തിലെ കരുത്തുറ്റ നേതാവാണെന്ന് ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്നു തുടങ്ങി, ഈ വർഷം ജനുവരിയിൽ ശ്രനറിൽ അവസാനിച്ച ഭാരത് ജോഡോ പദയാത്രിയിലൂടെയാണ് രാഹുൽ ഗാന്ധി ദേശീയ രാഷ്‌ട്രീയത്തിലെ തന്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തിയത്. പത്തു കോടിയിലധികം സാധരണ ജനങ്ങളുമായി രാഹുല് ഗാന്ധി സംവദിച്ചു. ഇതിനിടയിൽ നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരായപ്പെടുത്തി കോൺഗ്രസ് അധികാരം പിടിച്ചു. പശ്ചിമ ബംഗാൾ, ത്രിപുര, തമിഴ്നാട്, ബിഹാർ തുടങ്ങിയ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വൻതിരിച്ചുവരവ് നടത്തി. ഇതെല്ലാം നൽകുന്നത് വലിയൊരു സൂചനയാണ്. 2024 വളരെ അടുത്താണെന്ന സൂചന. 33 ശതമാനം പേരുടെ മാത്രം പിന്തുണയുള്ള നരേന്ദ്ര മോദി സർക്കാരിനെ വീഴ്ത്താനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്ന സൂചന. ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിച്ച് ഒരു പെട്ടിയിൽ വീണാൽ അത് അയത്ന ലളിതമാണെന്ന സൂചന. നരേന്ദ്ര മോദി നേരിട്ടു നയിച്ച തെരഞ്ഞെടുപ്പാണ് കർണാടകത്തിലും ഹിമാചൽ പ്രദേശിലും നടന്നത്. അവിടെ രണ്ടിടത്തും ജനങ്ങൾ അദ്ദേഹത്തെ തൂത്തെറിഞ്ഞെങ്കിൽ ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്നതും അതോ ജനിവി തന്നെയാണ്. സംയുക്ത പ്രതിപക്ഷം എന്ന വജ്രായുധത്തിലൂടെ അതു സാധ്യമാണെന്ന കാര്യത്തിലും തർക്കമില്ല.
Featured
ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.
സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
Featured
ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി: വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉയരുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് വേണ്ടത്. സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും വി.ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വളരെ കൃത്യമാണ്:
- ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിന്
- ആര്‍.എസ്.എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്
- മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചത്
- ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്
- പ്രതിപക്ഷത്തിനൊപ്പം എല്‍.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്
- കോവളത്ത് റാം മാധവ് – എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ
- പത്ത് ദിവസമായി ഒരു സി.പി.എം എം.എല്‍.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ
പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെടെ ചോദിക്കുന്ന കാതലായ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രീ നിങ്ങള്‍.
പിണറായി വിജയനും സി.പി.എമ്മിനും ആര്‍.എസ്.എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് അങ്ങനെയെങ്കില്‍ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത് ആര്‍.എസ്.എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്
ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും.
1977 ല്‍ ആര്‍.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എയായിരുന്നു പിണറായി വിജയന്‍. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ഥിയായിരുന്നില്ലേ ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍. അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് പിണറായി വിജയന്‍ ആര്‍.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും സി.പി.എം വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുമായി സി.പി.എം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത്
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം- ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ തന്നെയല്ലേ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി നിയമസഭയില്‍ ചോദിച്ചിട്ടും മറുപടി ഇല്ലാതെ കുനിഞ്ഞ് ഇരിക്കുകയായിരുന്നില്ലേ
തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ച് പിണറായി വിജയന്‍ വാക്ക് പാലിച്ചതോടെ കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവുമൊക്കെ മരവിച്ചില്ലേ ഇതൊക്കെ പൊതുമധ്യത്തിലുള്ള വസ്തുതകളാണ് മുഖ്യമന്ത്രീ.
പിന്നെ, ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തതിനെ കുറിച്ച് എങ്ങും തൊടാതെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. 2013ല്‍ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്‍ എഴുതിയ ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി. പരമേശ്വരനും ഉണ്ടായിരുന്നു. ഇതേ പുസ്തകം പല ജില്ലകളില്‍ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്, മാതൃഭൂമി മാനേജിങ് ഡറക്ടറായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ക്ഷണപ്രകാരം ഞാനും പങ്കെടുത്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘ്പരിവാര്‍ മുന്നോട്ട് വക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞത്.
പിന്നെ തലശേരി കലാപം! ആ കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതല്ലേ. പി.ടിയുടെ പ്രസംഗം ഇപ്പോഴും സഭാ രേഖയിലുണ്ടല്ലോ കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ലല്ലോ. സത്യം ഇതായിരിക്കെ ആരെ കബളിപ്പിക്കാനാണ് സി.പി.എം ഇപ്പോഴും തലശേരി കലാപത്തെ ഉപയോഗിക്കുന്നത്
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ നേതൃസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ, ബി.ജെ.പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിരന്തരം അപമാനിച്ച ആളാണ് പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ല.
Cinema
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ്
കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ച് പണിയണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനക്ക് കത്ത് നല്‍കി.
നിലവിലെ കമ്മിറ്റിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചു. സംഘടനയുടെ യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വായിക്കുകയുണ്ടായി.
കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ അനില്‍ തോമസ് പറഞ്ഞത്. കത്ത് അയക്കുന്നതിന് മുമ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. കത്തിനെ കുറിച്ച് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞിരുന്നില്ല.സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളത്. ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണം. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും സാന്ദ്ര തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
നിര്‍മാതാക്കളുടെ സംഘടനയില്‍ ഒരു വലിയ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login