സിനിമ ചിത്രീകരണത്തിനിടെ ഷോക്കേറ്റ് താരം മരിച്ചു .

സിനിമാ ചിത്രീകരണത്തിനിടെ കന്ന സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. കന്നഡ താരം വിവേക് ആണ് മരിച്ചത്. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയിൽ ആയിരുന്നു അപകടമുണ്ടായത്. ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും ഇരുമ്ബ് കയറും ഉപയോഗിച്ചുള്ള സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 11 കെ വി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻ തന്നെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. എങ്കിലും മുപ്പത്തിയഞ്ചുകാരനായ വിവേകിന്റെ ജീവൻ രക്ഷിക്കാനായില്ല. അനുമതിയില്ലാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിംഗ് നടത്തിയതിന് ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവ് യു രച്ചു.

Related posts

Leave a Comment