കങ്കണ റണാവത്തിന് ഹാജരാകാനുള്ള അന്ത്യശാസനം നല്‍കി കോടതി

ഡൽഹി: മാനനഷ്ടക്കേസിൽ നടി കങ്കണ റണാവത്തിന് ഹാജരാകാനുള്ള അന്ത്യശാസനം നൽകി അന്ധേരി മെട്രോപ്പൊലിറ്റൻ കോടതി.
വാദം കേൾക്കലിന് ഹാജരായില്ലെങ്കിൽ കങ്കണയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി. ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടൽ.കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് നടിക്ക് കോടതി രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്ന പരാമർശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.അതേസമയം, കങ്കണ വിദേശത്തായതിനാലാണ് എത്താത്തത് എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജാവേദ് അക്തറിന്റെ അപേക്ഷ കോടതി തളളി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കങ്കണ ഹാജരായില്ലെങ്കിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി.

Related posts

Leave a Comment