ഒരുക്കം 2022; കാഞ്ഞൂർ പഞ്ചായത്ത് ഒരുങ്ങി

കാലടി: കാഞ്ഞൂർ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായി ഒരുക്കം 2022 എന്ന പരിപാടിക്ക് ഒരുങ്ങുകയാണന്ന് പ്രസിഡൻറ് ഗ്രേസി ദയാനന്ദൻ,വൈസ് പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിലെ 232 അയൽക്കൂട്ടങ്ങളിൽ ഒരേ സമയം അംഗങ്ങൾ ദീപംതെളിച്ച് പ്രതിജ്ഞ എടുക്കുകയും,കുടുംബശ്രീ സി ഡി എസിൻെറ പുതിയ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുകയാണ്.പത്താം തീയതി ഉച്ചകഴിഞ്ഞ് 3 ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്തു തല ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്,കുടുംബശ്രീ മിഷൻ ജില്ലാ ഓഫീസർ, പഞ്ചായത്തംഗങ്ങൾ,സെക്രട്ടറി,സിഡിഎസ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.മുഴുവൻ അയൽകൂട്ടങ്ങളിലും നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൻെറ വീഡിയോയും,ഒരു കോപ്പി ഫോട്ടോയും എ ഡി എസിന് നൽകുകയും തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഇവ പരിശോധിച്ച് മികച്ച അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് സി ഡി എസിന് കൈമാറും.യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതുമാണ്.പ്രളയം, കോവിഡ് മഹാമാരിയുമെല്ലാം നേരിടുന്നതിൽ മുൻപന്തിയിൽ നിന്ന് കുടുംബശ്രീയംഗങ്ങൾ പ്രവർത്തിച്ചിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളുടെ പുനരാരംഭത്തിനു കൂടിയാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിജി ബിജു, സരിത ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം ജയശ്രി,സി ഡിഎസ് ഉപാധ്യക്ഷ ലതിക ശിവൻ എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു

Related posts

Leave a Comment