വീണ്ടും വിവാദ പ്രസ്താവന; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ചു നടി കങ്കണ

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ബോളിവുഡ് നടി കങ്കണ റണൌട്ടിന്‍റെ വിവാദപ്രസ്താവനകള്‍ അവസാനിക്കുന്നില്ല. പ്രസ്താവനകളുടെ തുടര്‍ച്ചയായി ഇത്തവണ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ചാണ് കങ്കണ രംഗത്തെത്തിയത്. ഗാന്ധിയെപ്പോലെ ഒരു കവിളത്ത് അടിക്കുമ്പോള്‍ മറുകരണം കാണിച്ചാല്‍ സ്വാതന്ത്ര്യമല്ല, ഭിക്ഷയായിരിക്കും കിട്ടുന്നതെന്നും കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. 1947ല്‍ സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ് ലഭിച്ചതെന്ന തന്‍റെ പഴയ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ പ്രസ്താവനയും. ഭഗത് സിംഗ് തൂക്കിലേറ്റപ്പെടാൻ ഗാന്ധി ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവുണ്ടെന്നും കങ്കണ പറയുന്നു.

ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും ഗാന്ധി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും നടി ആരോപിച്ചു. അടിച്ചമർത്തലിനെതിരെ പോരാടാൻ ധൈര്യമില്ലാത്തവരും എന്നാൽ അധികാരമോഹികളുമായവരാണ് സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷുകാർക്ക് കൈമാറിയതെന്ന് കങ്കണ പറഞ്ഞു. അതിനാൽ, നിങ്ങൾ ആരെയാണ് പിന്തുണക്കേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നും കങ്കണ പറയുന്നു. 1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ എന്ന കങ്കണയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിലാണ് പത്മശ്രീ പുരസ്കാര ജേതാവ് കൂടിയായ നടി വിവാദ പ്രസ്താവന നടത്തിയത്.

Related posts

Leave a Comment