Connect with us
,KIJU

Thiruvananthapuram

കണ്ടല ബാങ്ക് തട്ടിപ്പ്: നിക്ഷേപക തുക തിരികെ നൽകാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് അടൂർ പ്രകാശ് എം പി

Avatar

Published

on

കാട്ടാക്കട : കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുകതിരികെ ലഭിക്കുന്നതിന് സർക്കാർ അടിയന്തിരമായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് അടൂർ പ്രകാശ് എം പി പറഞ്ഞു.കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കണമെന്നും, നിക്ഷേപ തട്ടിപ്പ് നടത്തിയ ഭാസു സുരാംഗനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ആവശ്യപ്പെട്ട് യു.ഡി.എഫ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടല ബാങ്കിന് മുന്നിൽ ആരംഭിച്ച റിലേ സമരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉൽഘാടനം ചെയ്തു. ഭാസുരാംഗന്റെ പേരിൽ60 ൽപ്പരം കേസുകളിൽ എഫ് ഐ ആർ ഇട്ടിട്ടും അറസ്റ്റ് ചെയ്യാതെ സിപിഎം സംരക്ഷിക്കുകയാണെന്നും നിക്ഷേപകർക്ക് നിക്ഷേപം തിരികെ നൽകുന്നതിന് സർക്കാർ നടപടി പ്രഖ്യാപിക്കണമെന്നും പാലോട് രവി ആവശ്യപ്പെട്ടു. സി. വേണു വിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ പി.കെ. വേണുഗോപാൽ, ആർ വി രാജേഷ്‌,മലയിൻകീഴ് വേണുഗോപാൽ, മലവിള ബൈജു, എം.ആർ ബൈജു , മുത്തു കൃഷ്ണൻ, പേയാട് ശശി, വണ്ടനൂർ സദാശിവൻ, ഊരുട്ടമ്പലം വിജയൻ നക്കോട് അരുൺ, ജാഫർ ഖാൻ, മാഹിൻ, ധർമ്മൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. റിലേ സമരം തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പ്രത്യേക അലേര്‍ട്ടുകളില്ല. ചുഴലിക്കാറ്റ് നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ചുഴലിക്കാറ്റ് വടക്ക്, വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു കഴിഞ്ഞു. തുടര്‍ന്ന് വടക്കുദിശ മാറി തെക്ക് ആന്ധ്രാപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപ്പട്ടണത്തിനും ഇടയില്‍ നാളെ രാവിലെ കരതൊടും. മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Advertisement
inner ad

അതേസമയം മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈയില്‍ അടക്കം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയും കാറ്റും തുടങ്ങിയതോടെ ചെന്നൈ നഗരമടക്കം വെള്ളത്തിലായി. ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. വിവിധ ട്രെയിനുകളും റദ്ദാക്കി. ചെന്നൈയില്‍ പല പ്രദേശങ്ങളിലും വൈദ്യുത വിതരണം താറുമാറായി. ചെന്നൈ അടക്കമുള്ള ആറു ജില്ലകള്‍ക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറീന ബീച്ചിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

Advertisement
inner ad
Continue Reading

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured