Connect with us
inner ad

Thiruvananthapuram

ജനങ്ങൾക്ക് സഹകരണ ബാങ്കുകളോടുള്ള വിശ്വസ്തത ഉറപ്പാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണം. എം. വിൻസെന്റ് എം എൽ എ

Avatar

Published

on

കാട്ടാക്കട : ജനങ്ങൾക്ക് സഹകരണ ബാങ്കുകളോടുള്ള വിശ്വസ്തത ഉറപ്പാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം. വിൻസെന്റ് എം എൽ എ. കണ്ടല സർവീസ് സഹകരണ ബാങ്കിൽ യുഡിഎഫ് കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി നടത്തിവരുന്ന നാലാം ദിവസത്തെ റിലേ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സംസ്ഥാന സഹകരണ വകുപ്പും വകുപ്പ് മന്ത്രിയും നിക്ഷേപം തിരികെ കൊടുക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ അദ്ദേഹം കുറ്റപ്പെടുത്തി. സി പി ഐ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും, ഭാസുരാംഗന്റെയും കൂട്ടാളികളുടെയും സ്വത്ത് കണ്ടുകെട്ടി നിക്ഷേപകരുടെ ആത്മഹത്യകൾ ഒഴിവാക്കുവാൻ നിക്ഷേപതുക തിരിച്ചുകൊടുക്കുവാൻസർക്കാർ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സമരത്തിൽ ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ എ കെ ശശി, മലയിൻകീഴ് വേണുഗോപാൽ, എം ആർ ബൈജു, പേയാട് ശശി, ജയകുമാർ, സി. വേണു, മലവിള ബൈജു, വണ്ടന്നൂർ സദാശിവൻ, ഊരുട്ടമ്പലം വിജയൻ, നക്കോട് അരുൺ, ജാഫർഖാൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കള്ളവോട്ട്: ആറ് പേർക്കെതിരെ കേസ്, അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

Published

on

തിരുവനന്തപുരം: കണ്ണൂരിൽ വീട്ടില്‍ വോട്ട് പ്രക്രിയയ്ക്കിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കള്ളവോട്ട് ചെയ്ത സംഭവത്തിൽ കർശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് പ്രക്രിയയില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജന പ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ കണ്ണപുരം പൊലീസ് ഈ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്ന വിധം ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം; കേരള സർവകലാശാലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ കേരള സര്‍വകലാശാല സർവകലാശാലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിസി പ്രഭാഷണത്തിന് അനുമതി നിഷേധിച്ചില്ലെങ്കിലും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെയായിരുന്നു ബ്രിട്ടാസിന്‍റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍;
തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്‍കി

Published

on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണരൂപം:  ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീട്ടിൽ നിന്ന് സ്വതന്ത്രവും നീതിയുക്തവുമായ വോട്ട് പ്രക്രിയ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഞാൻ നേരത്തെ ഒരു കത്തു നൽകിയിരുന്നു. തുറന്ന കവറുകളേക്കാൾ സീൽ ചെയ്ത ബാലറ്റ് പെട്ടികളിലാണ് വോട്ടുകൾ വെച്ചിരിക്കുന്നതെന്നും സ്ഥാനാർത്ഥികളുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജൻ്റുമാരെ വോട്ടിങ് ഷെഡ്യൂൾ മുൻകൂട്ടി അറിയിക്കണമെന്നും ആ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആവർത്തിച്ചുള്ള ഈ അഭ്യർത്ഥനകൾക്കിടയിലും, ഇക്കാര്യത്തിൽ പ്രസക്തമായ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. തുറന്ന കവറുകളിൽ വോട്ടുകൾ കൊണ്ടുപോകുന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തുറന്ന കവറിൽ വോട്ട് ചെയ്ത സംഭവങ്ങൾ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങളെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, തപാൽ വോട്ടുകൾ മുദ്രവെച്ച ബാലറ്റ് പെട്ടികളിലാണെന്നും തുറന്ന സഞ്ചികളിലല്ലെന്നും ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി കൈക്കൊള്ളണം

Continue Reading

Featured