Connect with us
48 birthday
top banner (1)

Featured

കണ്ടല ബാങ്ക് തട്ടിപ്പ്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

Avatar

Published

on

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ്കുമാറിനെതിരെ ബിജെപിയുടെ അവിശ്വാസ പ്രമേയ നോട്ടീസ്. പഞ്ചായത്തിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ഷീബമോളാണ് ഇന്ന് രാവിലെ ബി.ഡി.ഒയ്ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് കൈമാറിയത്. ബിജെപി അംഗങ്ങളായ മറ്റ് ആറുപേരും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് ഈമാസം 22-ന് കാട്ടാക്കടയിൽ എത്താനിരിക്കെ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യപ്പെടുന്ന നേതാവിനെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കം സിപിഎമ്മിന് തിരിച്ചടിയായി.


കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മതിയായ രേഖകള്‍ ഹാജരാക്കാതെ ഒരേ വസ്തുവിന്റെ പ്രമാണം വെച്ച് ലക്ഷങ്ങള്‍ വായ്പ തരപ്പെടുത്തിയെന്ന് സുരേഷ്‌കുമാറിനെതിരെയുള്ള അവിശ്വാസ നോട്ടീസില്‍ ബിജെപി കുറ്റപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്തില്‍ എവിടെ പ്ലോട്ട് ഡിവിഷന്‍ നടന്നാലും അവര്‍ക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ച് കമ്മീഷന്‍ കൈപ്പറ്റുന്നുവെന്ന ആരോപണവും നോട്ടീസില്‍ ഉന്നയിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചീനിവിള ഭാഗത്ത് എട്ടിലധികം വീടും വസ്തുക്കളും കച്ചവടം നടത്തി. അതിന്റെ തെളിവുകള്‍ പഞ്ചായത്ത് രേഖയിലുണ്ടെന്നും നിലാവ് പദ്ധതി പ്രകാരം നല്‍കിയ എല്‍ഇഡി ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്താതെ അഴിമതി കാട്ടിയെന്നും നോട്ടീസില്‍ പറയുന്നു.
മസ്റ്ററിങ് നടത്തിയിട്ടും പഞ്ചായത്തിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാര്‍ഡുകളിലും മെറ്റീരിയല്‍ വര്‍ക്ക് നല്‍കുന്നില്ല. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ തെറ്റിദ്ധരിപ്പിച്ച് വായ്പ എടുപ്പിച്ച ശേഷം അവരെ വഴിയാധാരമാക്കിയെന്നും അവിശ്വാസ നോട്ടീസില്‍ ആരോപിക്കുന്നു.
ഈമാസം 22-ന് നവകേരള സദസ് കാട്ടാക്കടയിലെത്തുമ്പോൾ കാളിദാസ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത് അവിശ്വാസ നോട്ടീസ് നേരിടുന്ന പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിലാണ്. ഇ.ഡി അന്വേഷണത്തിൽ ഉൾപ്പെട്ട നേതാവിനെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സിപിഎമ്മിലും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ സിപിഎം ആറ്, സിപിഐ മൂന്ന്, ബിജെപി ഏഴ്, കോൺഗ്രസ് അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ബിജെപിക്ക് പുറമേ, ഏതെങ്കിലും ഒരംഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ സുരേഷ്കുമാർ പദവിയിൽ നിന്ന് പുറത്തുപോകും.
കണ്ടല ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഉയർന്നത്. ഇതിന്റെ ഭാഗമായി ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സുരേഷ്‌കുമാർ. സുരേഷ്കുമാറിന് പുറമേ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് ഇ.ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured