Connect with us
48 birthday
top banner (1)

Ernakulam

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും കുടുംബവും പ്രതികള്‍; ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

Avatar

Published

on

കൊച്ചി: കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ആദ്യഘട്ട കുറ്റപത്രം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗൻ മകൻഅഖിൽ രണ്ട് പെൺമക്കൾ അടക്കം ആറ് പ്രതികൾക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. കൃത്യമായ ഈടുകളൊന്നുമില്ലാതെ ഈ അക്കൗണ്ടുവഴി 51 കോടി രൂപയുടെ വായ്പ നൽകി. വർഷങ്ങളായി തിരിച്ചടവ് മുടങ്ങിയിട്ടും ഈ ലോൺ വിവരം സഹകരണ ജോ. റജിസ്ട്രാർക്ക് കൈമാറരുതെന്ന് ഭാസുരാംഗൻ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Ernakulam

ശംമ്പളം മുടക്കം
സർക്കാരിന് തുടരാൻ അർഹതയില്ല :കെ പി എസ് ടി എ

Published

on

കൊച്ചി: കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി സ്വന്തം ജീവനക്കാർക്ക് ശംബളം നൽകാനാകാനാവാത്ത നിലയിലേക്ക് കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മാറ്റിയ പിടിപ്പുകെട്ട സർക്കാരായി ഇടതു സർക്കാർ മാറിയെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമ്മികത ഇല്ലെന്നും കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സാമ്പത്തിക പ്രതിസന്ധി ഒരു വശത്ത് പറയുമ്പോഴും മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിൻ്റെ പര്യായമായി മാറുന്നു. ജീവനക്കാരോടോ ജനങ്ങളോടൊ പ്രതിബദ്ധധയില്ലാത്ത സർക്കാർ സ്വന്തം കുടുംബത്തിൻ്റെയും പാർട്ടിക്കാരുടെയും മാത്രം സേവകരും സംരക്ഷകരുമായി മാറുന്നത് കേരളത്തിന് അപമാനമാണ്. അണികളെ കൊണ്ട് എന്ത് ക്രൂരതയും ചെയ്യിക്കാമെന്നുള്ള ധിക്കാരമാണ് ജനകീയ ആവശ്യങ്ങളോടുളള സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്നത്. സമീപകാല ചരിത്രങ്ങൾ അത് സത്യപ്പെടുത്തുന്നു. പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലിയെന്ന മുദ്രാവാക്യവുമായി കേരളത്തിൽ പ്രചാരണം നടത്തി അധികാരത്തിലേറിയ സർക്കാർ തങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന ജീവനക്കാർക്ക് ശംബളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്വയം അധികാരത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ചാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, പി വി ജ്യോതി, എം.കെ അരുണ, ജി.കെ. ഗിരീഷ്, ബി ജയചന്ദ്രൻപിള്ള വർഗീസ് ആൻ്റണി ജോൺ ബോസ്ക്കോ, പി.വിനോദ്കുമാർ, പി.എസ് മനോജ് പിഎം നാസർ എന്നിവർ സംസാരിച്ചു

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Ernakulam

വീട് പൂട്ടി മകൾ പുറത്തുപോയി; വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎൽഎയുടെ ഇടപെടൽ

Published

on

കൊച്ചി: വീട്ടിൽ നിന്നും മകൾ പുറത്താക്കിയ വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎൽഎയുടെ ഇടപെടൽ. തൈക്കൂടം എ.കെ.ജി. റോഡിൽ കരേപ്പറമ്പിൽ സരോജിനിക്കാണ് (78) ദുരവസ്ഥയുണ്ടായത്. സരോജിനിയെ വീട്ടിൽ പ്രവേശിപ്പിക്കാനുള്ള ആർ.ഡി.ഒ.യുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പോലീസ് പിൻവാങ്ങിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. നേരത്തേ ഉമ തോമസ് എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാത്രി ഒൻപതുമണിയോടെ ഗേറ്റിന്റെ താഴുതകർത്ത് അമ്മയെ വീടിന്റെ വരാന്തയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രാത്രി പതിനൊന്നേകാലോടെ നാട്ടുകാരുടെ പിന്തുണയോടെ വാതിൽ കുത്തിത്തുറന്ന് സരോജിനി അകത്ത് പ്രവേശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനുള്ള ഫോർട്ട്കൊച്ചി മെയിന്റനൻസ് ട്രിബ്യൂണലിൽ വീട്ടിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സരോജിനി പരാതി നൽകിയിരുന്നു. വീട് തുറന്ന് സരോജിനിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കുന്നതിന് മരട് പോലീസിന് ട്രിബ്യൂണൽ ഉത്തരവ് നൽകിയിരുന്നു.

ഈ ഉത്തരവുമായാണ് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സരോജിനി വീട്ടിലെത്തിയത്. വീട് അടച്ചിട്ടിരിക്കുന്നതു കണ്ട് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ശനിയാഴ്ച തുറന്നുതരാം എന്നുപറഞ്ഞ് ഉത്തരവ് നടപ്പാക്കാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് സരോജിനി പറയുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Ernakulam

തൃപ്പൂണിത്തുറ സ്ഫോടന കേസ്; നാല് പ്രതികൾ കീഴടങ്ങി

Published

on

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടന കേസിലെ ഒളിവിലായിരുന്ന നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടുപേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ തകര്‍ന്നു. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു.

Continue Reading

Featured