കനകം വിളയും കശുമാവ് തൈ വിതരണ പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി : ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കനകം വിളയും കശുമാവ് തൈകള്‍ എന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്തില്‍ എടവണ്ണപ്പാറ ചാലിയപ്പുറം സ്‌കൂളില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ വിതരണം ചെയ്ത് നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം ഹൈബ്രിഡ് കശുമാവിന്‍ തൈകളാണ് എഴു പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്.മൂന്നുവര്‍ഷം കൊണ്ട് തന്നെ കശുമാവിന്‍ തൈകള്‍ കായ്ച്ചു തുടങ്ങും എന്നതാണ് തൈകളുടെ പ്രത്യേകത.ചടങ്ങില്‍ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അബ്ദു ഷുക്കൂര്‍ വി.പി,മുഹ്‌സില ഷഹീദ്, കെ.ടി റസീന ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സക്കറിയ്യ, ആയിശ മാരാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പുളിയേക്കല്‍ അബൂബക്കര്‍, ആദം ചെറുവട്ടൂര്‍, കുഴി മുള്ളി ഗോപാലന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അയ്യപ്പന്‍കുട്ടി ,ബഷീര്‍ മാസ്റ്റര്‍, ശരീഫ ചിങ്ങംകുളത്തില്‍, സുഹറ വെളുബിലാംക്കുഴി, ജന്ന ശിഹാബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജൈസല്‍ എളമരം, യു കെ നാസര്‍, ആസിഫ് മാസ്റ്റര്‍, ശംസു മപ്രം, മുത്തു കരിയാത്തന്‍ കുഴി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment