സക്ഷന്‍ അപ്പാരറ്റസ് കൈമാറി


നിലമ്പൂർ ബ്രാഞ്ച് എൻ.ജി.ഒ അസോസിയേഷൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ സക്ഷൻ അപ്പാരറ്റസ് ഉപകരണം കൈമാറി. കോവിഡ് ബാധിച്ച നിരവധിയാളുകൾക്ക് ഏറെ ചികിൽസയ്ക്ക് ഉപയോഗപ്രദമായ ഉപകരണമാണിത്. തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നു വരെ കാർഡിയാക്ക് സംബന്ധമായ പ്രാഥമിക ചികിൽസയ്ക്ക് ഏറെ ആശ്രയിക്കുന്നത് നിലമ്പൂർ ജില്ലാശുപത്രിയെയാണ്. കഫം വലിച്ചെടുത്ത് പരിശോധിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളാണ് ഈ മെഷീൻ കൊണ്ട് ചെയ്യുന്നത്. ബ്രാഞ്ച് പ്രസിഡന്റ് കെ. മിഥിലേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആശുപത്രി സൂപ്രണ്ട് ഡോ:എൻ അബൂബക്കർ നാലകത്തിന് കൈമാറി. എൻ.ജി.ഒ .എ.സംസ്ഥാന സെക്രട്ടറി വി.പി.ദിനേശ്, ആർ.എം..ഒ ഡോ: പി.കെ വഹാബുദ്ദീൻ , ലെ സെക്രട്ടറി പി.വിജയകുമാർ ,എൻ.ജി.ഒ എ ജില്ലാ സെക്രട്ടറി സുനിൽ കാരക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് കെ. ഷബീറലി, ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹനീഫ, ബ്രാഞ്ച് സെക്രട്ടറി പി. വിജീഷ്, പി. ഹരീഷ്, ബീനാ മോഹൻ ,എൽസി മാത്യു എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment