അത്ലറ്റക്സിലും പ്രതീക്ഷ, കമല്‍ പ്രീത് കൗര്‍ ഫൈനലില്‍

ടോക്കിയോഃ ഒളിംപിക്സ് അത്ലറ്റ്കിസില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ വാനാളം. വനിതകളുടെ ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍ പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. 64 മീറ്ററാണ് കൗര്‍ എറിഞ്ഞിട്ടത്. ക്വാളിഫൈയിംഗ് മത്സരത്തില്‍ ഏറ്റവും കൂടി യ രണ്ടാമത്തെ ദൂരം കുറിച്ചായിരുന്നു ഈ നേട്ടം.

എന്നാല്‍ മെന്‍സ് ബോക്സിംഗ് ഫ്ലൈ വെയ്റ്റില്‍ ഇന്ത്യയുടെ അമിത് പങ്കഥ് നിരാശപ്പെടുത്തി. കൊളംബിയയുടെ യുബേജിന്‍ മാര്‍ട്ടിനോസിനോട് 4-1 ന് തോറ്റു. അമ്പെയ്ത്തില്‍ അതനു ദാസും പുറത്തായി.

Related posts

Leave a Comment