കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൽപ്പാത്തി രഥോത്സവം നടത്തും : ഷാഫി പറമ്പിൽ എം എൽ എ

രഥോത്സവം നടത്തിപ്പിനുള്ള അനുമതി സർക്കാരിൽനിന്നും ലഭിക്കുന്നതിനുള്ള ആവശ്യവുമായി വന്ന ഗ്രാമ പ്രതിനിധികളെ എംഎൽഎ എന്ന നിലയിൽ ബന്ധപ്പെട്ട മന്ത്രിമാരെ കാണുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രഥോത്സവം നടത്താനുള്ള അനുമതി സർക്കാരിൽനിന്നും നേടിയെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്.

സർക്കാർ അനുമതി ഇല്ലാതെ രഥോത്സവംനടത്താൻ കഴിയില്ല എന്ന സാഹചര്യം എല്ലാവർക്കും ബോധ്യമുള്ളതാണ്.
ഗ്രാമ പ്രതിനിധികൾ മന്ത്രിയെകണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സർക്കാർഅനുമതി നൽകിയത്.
ഇതിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ ലക്ഷ്യമോ ഇടപെടലുകളോ ഉണ്ടായിട്ടില്ല.
ഗ്രാമ പ്രതിനിധികൾ കൾ വകുപ്പുമന്ത്രി മാരെ കണ്ടതിന് ബിജെപി അസ്വസ്ഥരാകേണ്ട കാര്യമില്ല.

സുരക്ഷിതമായി രഥോത്സവം നടതുന്നതിന് നഗരസഭയും, ജില്ലാ ഭരണകൂടവും, ബന്ധപ്പെട്ട വകുപ്പുകളും,സംസ്ഥാന സർക്കാരും യോജിച്ച് നീങ്ങും എന്നാണ് കരുതുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം നടത്തുന്നത്തിന് ദേവസ്വം മന്ത്രി മലബാർ ദേവസ്വം ബോർഡ്‌ കമ്മിഷണർക്ക് ഇത്തിനകം നിർദേശം നൽകിട്ടുണ്ട്.

Related posts

Leave a Comment