Connect with us
48 birthday
top banner (1)

Kerala

പണം മാനദണ്ഡമാകുന്ന ‘കലോത്സവ ഒരുക്കം’

Avatar

Published

on

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ മത്സരത്തിന്റെ വാശിയും വർദ്ധിച്ചുവരികയാണ്. സ്വർണ്ണ കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഓരോ ജില്ലയും കടുത്ത പോരാട്ടം തന്നെയാണ് കാഴ്ച വെക്കുന്നത്. വിവിധ വേഷങ്ങൾ അണിഞ്ഞ് വേദിയിൽ നിറഞ്ഞാടുന്ന വിദ്യാർത്ഥികൾക്ക് അതിന് പിന്നിൽ ചിലവഴിക്കേണ്ടി വരുന്ന തുക ഭീമമാണ്. വ്യാഴാഴ്ച നടന്ന ഓട്ടൻതുള്ളൽ, മോഹിനിയാട്ടം കലാ മത്സരങ്ങൾക്ക് ഓരോ വിദ്യാർത്ഥിക്കും ചെലവായത് മുപ്പതിനായിരം മുതൽ 2 ലക്ഷം രൂപ വരെയൊക്കെയാണ്. അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾക്ക് പോലും പതിനായിരം മുതൽക്കെയാണ് വില. അണിയുന്ന ആഭരണങ്ങൾക്കും ഒന്നിന് വില പതിനായിരത്തിന് മുകളിലാണ്. മറ്റ് മത്സരയിനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും ചിലവ് ഏറെയാണ്. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളിൽ അവതരണത്തിനൊപ്പം തന്നെ വേഷവിതാനങ്ങൾക്കും അലങ്കാരങ്ങൾക്കും പ്രത്യേക മാർക്കുകളുണ്ട്. ഇതാണ് ലക്ഷങ്ങൾ വരെ മുടക്കിയുള്ള അണിഞ്ഞൊരുങ്ങലിന് കുട്ടികളെയും രക്ഷകർത്താക്കളെയും പ്രേരിപ്പിക്കുന്ന ഘടകം. ജില്ലയേയും സ്കൂളുകളെയും പ്രതിനിധീകരിച്ചാണ് കുട്ടികൾ മത്സരത്തിന് എത്തുന്നതെങ്കിലും പലപ്പോഴും പണം മുടക്കുന്നത് രക്ഷകർത്താക്കൾ തന്നെയാണ്. വിരളമായി മാത്രമാണ് സ്കൂളുകൾ കുട്ടികൾക്ക് വേണ്ടിവരുന്ന ഇത്തരം ചിലവ് ഏറ്റെടുക്കുന്നത്. ആഭരണങ്ങൾക്കും വേഷവിതാനങ്ങൾക്കും മാത്രമല്ല ചിലവ് വേണ്ടിവരുന്നത്. അതിനുപുറമേ, കലോത്സവ സമയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകം ഏർപ്പാട് ചെയ്യുന്ന പരിശീലകർക്കും വലിയ തുക പ്രതിഫലമായി നൽകേണ്ടതുണ്ട്. ചില സ്കൂളുകളിൽ ഈ തുകയും വിദ്യാർഥികളിൽ ഈടാക്കാറുണ്ട്. ഒരാൾ മാത്രം പങ്കെടുക്കുന്ന മത്സരങ്ങളിൽ സ്കൂളിന് പുറമെയാണ് പലരും പലിശീലനം തിരഞ്ഞെടുക്കുന്നത്. ഒന്നിലേറെ പരിശീലകരുടെ സഹായം തേടുന്ന വിദ്യാർഥികളും ഉണ്ട്. ഇതെല്ലാം കൂടി ഒരു ഭാരിച്ച തുകയാണ് കലാപ്രതിഭകൾക്ക് കണ്ടെത്തേണ്ടിവരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, എന്നാൽ കലയിൽ താൽപര്യവും കഴിവുമുള്ള ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് പണക്കൊഴുപ്പിന്റെ വേദിയായി സംസ്ഥാന സ്കൂൾ കലോത്സവം മാറുമ്പോൾ അവരുടെ സാധ്യതകൾ കുറയുന്നുവെന്നത് വാസ്തവമാണ്. എല്ലാ മത്സരാർത്ഥികളും വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും അത് മാതൃകയാക്കേണ്ടി വരുന്നു. ഇത് പല സാധാരണ കുടുംബങ്ങൾക്കും സൃഷ്ടിക്കുന്ന ബാധ്യത വളരെ വലുതാണ്. മികച്ച പ്രകടനത്തിന് എ ഗ്രേഡ് ലഭിക്കുമ്പോൾ അതിനൊപ്പം തന്നെ ഗ്രേസ് മാർക്കും ജില്ലയ്ക്ക് പോയിന്റുകളും ലഭിക്കുന്നുണ്ട്. അതിനു പുറമേ തന്നെ എ ഗ്രേഡ് ലഭിക്കുകയെന്നത് വിദ്യാർഥികളെക്കാൾ ഏറെ രക്ഷകർത്താക്കളുടെ അഭിമാന പ്രശ്നം തന്നെയാണ്. കലോത്സവ കാലത്ത് പരിശീലകരും വേഷവിതാനങ്ങളുടെയും ആഭരണങ്ങളുടെയും വിതരണക്കാരും അവരുടെ പ്രതിഫലം വർദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. അതേ സമയം, കേരളത്തിൽ ചുരുക്കം ചില സ്കൂളുകൾ എങ്കിലും കലാ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് നിരന്തരം സ്കൂളിൽ തന്നെ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. കഴിയുന്ന വേഷവിതാനങ്ങളുടെയും ആഭരണങ്ങളുടെയും ലവ് സംബന്ധിച്ച് ഏകീകരണം വേണമെന്നാണ് കലോത്സവ നഗരിയിൽ നിന്നും ഉയരുന്ന അഭിപ്രായം. പണം മാനദണ്ഡമാക്കാത്ത കലയുടെ വിസ്മയം നിറഞ്ഞാടുന്ന കലോത്സവ വേദികളാണ് വേണ്ടതെന്ന് കലാസ്വാദകർ പറയുന്നു.

Kerala

മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ; സംസ്ഥാന വ്യാപക പ്രതിഷേധം

Published

on

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉപവാസ പന്തലിലെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുന്നു. അതേസമയം, സംസ്ഥാനത്ത് ഉടനീളം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാവുകയാണ്.

Continue Reading

Kerala

കോതമംഗലത്ത് കോൺഗ്രസ് സമരപ്പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം; ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

Published

on

കോതമംഗലം: വയോധികയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിലെ സർക്കാർ-വനം വകുപ്പ് സംവിധാനങ്ങളുടെ പാളിച്ചയിലും മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് നടത്തുന്ന ഉപവാസ സമരത്തിന്റെ പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം. എംഎൽഎമാരായ മാത്യു കുഴൽനാടന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തിൽ ഉപവാസ സമരത്തിലേക്ക് ആണ് പൊലീസ് അതിക്രമിച്ചു കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പന്തലിൽ നിന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റെന്ന സൂചന ലഭിക്കുന്നു. കോൺഗ്രസ് കോതമംഗലത്ത് നടത്തിയ പ്രതിഷേധം സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

Continue Reading

Idukki

ഇടുക്കി പോലീസ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പെടെ നിരവധി ഇടത് സംഘടന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ

Published

on

ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. ഒരു പൊലീസുകാരന്റെ അറിവോ സമ്മതവോ ഇല്ലാതെ പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നുലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. സഹകരണസംഘം പ്രസിഡന്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ കെ ജോസ്, അഖിൽ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളവർ.

Continue Reading

Featured