കലൂര്‍ ഉണ്ണിക്കൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കലൂർ ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നടത്തി. നോവൽ, ചെറുകഥ, നാടകം ,ബാലസാഹിത്യം മുതലായ വിഭാഗങ്ങളിലായി പത്തൊമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം അവാർഡ്, ഡോ.ബി.ആർ അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ സമാജം എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമാ പ്രസിദ്ധീകരണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.അനീഷ് ബേബിയാണു ഭാര്യ. മക്കള്‍ഃ നിഖില്‍, നീരകജ്.

Related posts

Leave a Comment