തരംഗമായി കല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട്

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ ഇന്ന് തിരക്കുള്ള നായികയാണ്.

കല്യാണി പ്രിയദർശന്റെ ഫോട്ടോകൾ ഓൺ‌ലൈനിൽ തരംഗമാകാറുണ്ട്. ഇപ്പോൾ ഇതാ കല്യാണി പ്രിയദർശൻ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

മാനാടിന്റെ പ്രമോഷന് വേണ്ടി എടുത്ത ഫോട്ടോകളാണ് കല്യാണി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കിരൺ ആണ് ചിത്രങ്ങൾ പകർത്തിയത്. കല്യാണി നായികയായി എത്തിയ ആദ്യ തമിഴ് ചിത്രമാണ് മാനാട്. ഇന്നലെ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. മലയാളത്തിൽ കല്യാണിയുടെ റിലീസിനായി എത്തുന്ന പുതിയ ചിത്രം മരക്കാർ ആണ്. അതിന് ശേഷം പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി ആണ് .

Related posts

Leave a Comment