കല്ലേൻ പൊക്കുടന് ഉചിതമായ സ്മാരകം പണിയണം: അഡ്വ. വൈ എ റഹീം

ഷാർജ: കല്ലേൻ പൊക്കുടന് അർഹിച്ച അംഗീകാരം സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും ഇനിയെങ്കിലും പ്രകൃതിയേയും കണ്ടൽകാടുക്കളയും ഇത്രയേറെ സ്നേഹിക്കുകയും, പുതു തലമുറക്ക് പാരിസ്തിതിക അവബോധം വളർത്തി, ലാഭേഛയില്ലാതെ പ്രവർത്തിച്ച കല്ലേൻ പൊക്കുടന് അർഹമായ സ്മാരകം പണിയണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡണ്ട് അഡ്വ.  വൈ എ റഹീം ആവശ്യപ്പെട്ടു.

പൊക്കുടൻ്റെ സ്വപ്നമായിരുന്ന കണ്ടൽ പഠന കേന്ദ്രത്തെ കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിരന്തന പബ്ലിക്കേഷനും ദർശന യു. എ. ഇ യും സംയുക്തമായി നടത്തിയ കല്ലേൻ പൊക്കുടൻ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സന്തോഷ് നായർ, സാം വർഗ്ഗീസ്, ഷഹീൻ കാഞ്ഞിരോളി, സാബു തോമസ് ഗുരുവായൂർ, മുസ്തഫ കുറ്റിക്കോൽ  എന്നിവർ സംസാരിച്ചു. ദർശന യു എ ഇ പ്രസിഡണ്ട് സി. പി ജലീൽ സ്വാഗതവും ഷിജി അന്ന ജോസഫ് നന്ദി പറഞ്ഞു

Related posts

Leave a Comment