Connect with us
48 birthday
top banner (1)

crime

കളിയിക്കാവിള കൊലപാതകം; പ്രതി പിടിയിൽ

Avatar

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. അമ്പിളിക്ക് കൊല്ലപ്പെട്ട ദീപുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളെ തമിഴ്‌നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ട ദീപുവിന് ക്വാറിയുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ് പിടിയിലായയാളെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിലാണ് കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.

crime

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

Published

on

കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 12. 5 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈ് സംഘം പിടികൂടി. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പന നടത്താനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.

Advertisement
inner ad

എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും മറ്റാർക്കെങ്കിലും ലഹരി കടത്തിൽ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement
inner ad
Continue Reading

crime

കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published

on

തൃശൂര്‍: പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഷിജോ, സജിന്‍, ജോമോന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി.ഈ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞാണ് പൂച്ചെട്ടി ഗ്രൗണ്ടിന് സമീപം സതീശനെ വിളിച്ച് വരുത്തിയത്. ഇതിനിടെ വീണ്ടും തര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
inner ad

ഷിജോയും സതീഷും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം കൊല്ലപ്പെട്ട സതീഷ് രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ്. വധശ്രമമടക്കം മറ്റ് ചില കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരും സതീഷും ഒരേ കേസില്‍ തന്നെ പ്രതികളാണെന്നും പോലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

crime

വീട്ടിൽ പോകാൻ ബസ്സ് കിട്ടാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സുമായി യുവാവ് മുങ്ങി

Published

on

കൊല്ലം: വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്നിട്ടും കിട്ടിയില്ല. പിന്നീട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ബസ്സുമായി ലോറി ഡ്രൈവർ വീട്ടിലേക്ക് പോയി. ബസ് മോഷണം പോയതായി കാണിച്ച് കെഎസ്ആർടിസി സ്‌റ്റേഷൻ മാസ്റ്റർ പൊലീസിൽ പരാതി നൽകിയിരുന്നു.തെന്മല ഉറുകുന്ന് ഒറ്റക്കൽ ആര്യാഭവനിൽ ബിനീഷ് (23) ആണ് ബസ്സുമായി കടന്നുകളഞ്ഞത്. കൊല്ലം പുനലൂരിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.ടിബി ജംഗ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പൊലീസാണ് ബിനിഷിനെ പിടികൂടിയത്. ഹെഡ്‌ലൈറ്റുകൾ തെളിക്കാതെ കെഎസ്ആർടിസി ബസ് വരുന്നത് കണ്ട് പൊലീസ് കൈ കാണിക്കുകയായിരുന്നു. തുടർന്ന് ബസ് നിർത്തി ബിനീഷ് ഇറങ്ങിയോടി. ഇയാളെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. ബിനീഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Featured