crime
കളമശ്ശേരി ജെയ്‌സി കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍
കളമശ്ശേരി: റിയല്‍ എസ്‌റ്റേറ്റ് ജീവനക്കാരിയായ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ സുഹൃത്തും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് കുമാർ കസ്റ്റഡിയില്‍. നവംബര്‍ 17- നാണ് ജെയ്‌സിയെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ജെയ്‌സിയും ഗിരീഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ ജെയ്‌സിയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ആഭരണങ്ങള്‍ക്കു വേണ്ടിയാണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. രണ്ട് വളകള്‍ മോഷ്ടിച്ചതായും പിന്നീട് ഇവ വില്‍പന നടത്തിയതായും സംശയമുണ്ട്. പ്രതിയെ കളമശ്ശേരി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
crime
പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം.
തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.
തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
crime
പത്തൊമ്പതുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ആര്യനാട് ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് കസ്റ്റഡിയില്‍. സന്ദീപ് വീട്ടിലെത്തി നമിതയോട് സംസാരിച്ച് പോയശേഷം ആയിരുന്നു മരണം. ഇന്നലെയാണ് നെടുമങ്ങാട് സ്വദേശികളായ രജി, ബൈജു ദമ്പതികളുടെ മകള്‍ നമിതയെ (19) വാടക വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവാഹമുറപ്പിച്ച ശേഷം സന്ദീപുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ശേഷം സന്ദീപ് ഇവിടെ നിന്ന് പോയി. പിന്നീട് ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ഇയാള്‍ വീണ്ടും വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് സന്ദീപ് പറഞ്ഞത്.
രണ്ട് വര്‍ഷം മുമ്പാണ് നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. നമിതയുടെ ഫോണില്‍, പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ സംസാരമാകാം നമിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. പിന്നാലെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. നമിതയുടെ അമ്മ സമീപത്തെ കോഴി ഫാമില്‍ ജോലി ചെയ്യുകയാണ്. നന്ദിതയാണ് സഹോദരി.
സന്ദീപിന് മറ്റേതെങ്കിലും തരത്തില്‍ മരണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. നമിതയുടേത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യതന്നെ ആണെങ്കില്‍ അതിലേക്ക് നയിച്ചതില്‍ സന്ദീപിന്റെ ഇടപെടലുണ്ടോ എന്നതില്‍ പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.
crime
നടു റോഡിൽ യുവതിയെ കുത്തി വീഴ്ത്തി മുൻ ഭർത്താവ്
തൃശൂർ: പുതുക്കാട് സെന്ററിൽ നടുറോഡിൽ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്ത്തി. ബബിത എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. പുതുക്കാട്ടെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയാണു ബബിത. രാവിലെ ജോലിക്കായി പോകുമ്പോഴായിരുന്നു ലെസ്റ്റിൻ ആക്രമിച്ചത്. ഒൻപതുതവണ യുവതിക്ക് കുത്തേറ്റു.
ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് യുവതിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹമോചനം നേടിയത്. വിവാഹമോചനത്തിനു ശേഷവും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. കൃത്യത്തിനു പിന്നാലെ ലെസ്റ്റിൻ പുതുക്കാട് സ്റ്റേഷനിൽ കീഴടങ്ങി.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login