Connect with us
48 birthday
top banner (1)

Ernakulam

കളമശ്ശേരി സ്‌ഫോടനം; നീല കാർ കേന്ദ്രീകരിച്ച് അന്വേഷണം, കണ്ണൂരിൽ ഒരാൾ കസ്റ്റഡിയിൽ, കാസർകോട് റെയിൽവേ സ്റ്റേഷനിൽ വ്യാപക പരിശോധന

Avatar

Published

on

കൊച്ചി: കളമശേരി സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം. പ്രാർഥനാ യോഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ ഒരാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കളമശേരിയിലേത് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിൻ ബോക്സിലാണ് സ്ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നി?ഗമനം. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യേക സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

Advertisement
inner ad

Ernakulam

കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം; പിറവത്ത് 8 പേർ കസ്റ്റഡിയിൽ

Published

on

കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം. ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയെയും ഭാര്യയെയും മർദ്ദിച്ചു. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യക്കുമാണ് മർദനം ഏറ്റത്.

ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം ആളുകളാണ് കറിയിൽ ഗ്രേവി കുറഞ്ഞുവെന്ന് ആരോപിച്ച് അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തത്. മർദ്ദനത്തിൽ പരുക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിറവം പൊലീസ് കേസെടുത്തു.

Advertisement
inner ad
Continue Reading

Ernakulam

സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി

Published

on

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സർക്കാർ ചെലവിൽ പ്രചാരണവുമായി മുഖ്യമന്ത്രി രംഗത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവ കേരള സദസ്സ് കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴാണ് വീണ്ടുമൊരു പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നവ കേരള സ്ത്രീ സദസ്സ് എന്ന പേരിലാണ് ഇന്നലെ കൊച്ചിയിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സംസ്ഥാന സർക്കാർ ആരംഭിച്ച മുഖാമുഖം പരിപാടിയുടെ ഭാഗമായിരുന്നു നവ കേരള സ്ത്രീ സദസ്സും. നെടുമ്പാശേരിയിലെ സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കപ്പെട്ടത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളെ ഉൾപ്പെടുത്തിയാണെന്ന് മേനി പറയുന്ന മുഖാമുഖം പരിപാടി സിപിഎം അനുഭാവം ഉള്ളവരുടെ സംഗമവേദി മാത്രമാണ്. മറ്റു ജില്ലകളിലും സമാന രീതിയിലുള്ള മുഖാമുഖം പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുഖാമുഖം പരിപാടിയിൽ നടത്തുന്നത്. എറണാകുളത്തെ സിപിഎമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന കെ ജെ ഷൈനും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിൽ രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പ്രതിപക്ഷ എംഎൽഎമാരെയും നേതാക്കളെയും ഒഴിവാക്കിയാണ് സർക്കാർ മുഖം മിനുക്കുന്നതിനും രാഷ്ട്രീയ പ്രചാരണത്തിനും വേണ്ടി കോടികൾ മുടക്കി ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുമ്പോഴാണ് ഇതുപോലെയുള്ള ധൂർത്ത് എന്നത് ഓർക്കണം. നവ കേരള സദസ്സ് പോലെ തന്നെ ആഡംബര രീതിയിലാണ് മുഖാമുഖം പരിപാടിയും നടക്കുന്നത്.

Continue Reading

Ernakulam

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, നടിക്ക് ആശ്വാസം

Published

on

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന പരാതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് തള്ളിയാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ഹണി എം വര്‍ഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹര്‍ജിയിലെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്നും പകര്‍പ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ ബാബു പകര്‍പ്പിനായി ദിലീപ് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നും ആരാഞ്ഞു.

Advertisement
inner ad

2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളില്‍ നടത്തിയ പരിശോധന അനധികൃതമാണെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്. 2021 ജൂലായ് 19 ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ചും സംശയമുണ്ട്. ഇത്തരം കാര്യങ്ങളാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡജ് നടത്തിയത്. ഈ അന്വേഷണത്തില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തിയാല്‍ ക്രമിനല്‍ നടപടി ചട്ടപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെങ്കില്‍ വീണ്ടും അതിജീവിതയക്ക് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.

Advertisement
inner ad
Continue Reading

Featured