Ernakulam
കളമശ്ശേരി സ്ഫോടനം; മരണം രണ്ടായി
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിപ്രാർത്ഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.
Ernakulam
കൊച്ചിയിൽ അലൻ വാക്കറുടെ ഡിജെ ഷോയ്ക്കിടെ വ്യാപകമോഷണം
കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ ഡി ജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. വിലകൂടിയ മുപ്പതോളം സ്മാർട് ഫോണുകളാണ് ഞായറാഴ്ച രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നഷ്ടമായത്. ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സംഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറായിരത്തോളം കാണികളാണ് കൊച്ചിയിൽനടന്ന പരിപാടിയിൽ പങ്കെടുത്തത്. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ഗതാഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിരുന്നു. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു നോർവീജിയൻ സംഗീതജ്ഞൻ അലൻവാക്കർ.
Cinema
ലഹരിക്കേസ് പ്രതി ഓം പ്രകാശിനെ സന്ദർശിച്ചവരിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പോലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് ഓം പ്രകാശ്. കൊച്ചി മരട് പൊലീസാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടായതിനാലാണ് പൊലീസ് പരിശോധന നടത്തിയത്.
Ernakulam
എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്
കൊച്ചി: എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്.
സി.പി.എമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആര്‍.എസ്.എസിനെ നേരിട്ട് വിമര്‍ശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login