Connect with us
top banner (3)

Ernakulam

കളമശ്ശേരി സ്ഫോടനം: ചികിത്സയിലുള്ളത് 17 പേർ, 4 പേരുടെ നില അതീവ ഗുരുതരമെന്ന്; ആരോഗ്യമന്ത്രി

Avatar

Published

on

കൊച്ചി:കളമശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 2 പേർ വെന്റിലേറ്ററിലാണ്. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡിഎൻഎ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്മോർട്ടം ഒരേസമയമം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കളമശ്ശേരി സ്ഫോടന കേസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിർമിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കിയാണ് താൻ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇൻ പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാൾക്ക് ബോംബ് നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എവിടെ നിന്ന് ലഭിച്ചു എന്നത് ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാർട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Ernakulam

ഗു​ണ്ടാ നേ​താ​വി​ന്‍റെ വിരു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത സം​ഭ​വം; ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷന്‍

Published

on

കൊ​ച്ചി: കൊച്ചിയിലെ ഗു​ണ്ടാ നേ​താ​വി​ന്‍റെ വിരു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വി​ന്‍റെ ഡ്രൈ​വ​റെ​യും എ​ആ​ര്‍ ക്യാ​മ്പി​ലെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ​യു​മാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടേ​താ​ണ് ന​ട​പ​ടി.

ഗു​ണ്ടാ​നേ​താ​വാ​യ ത​മ്മ​നം ഫൈ​സ​ലി​ന്‍റെ അങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച ആ​ല​പ്പു​ഴ​യി​ലെ ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റി​ല്‍​നി​ന്നു​ള്ള ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വും, പോ​ലീ​സ് ഡ്രൈ​വ​റും മ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​രും വി​രു​ന്നി​ന് എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ങ്ക​മാ​ലി എ​സ്‌​ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി​വൈ​എസ്പി ശു​ചി​മു​റി​യി​ല്‍ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഗു​ണ്ട​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പ​ദ്ധ​തി​യാ​യ ആ​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സെ​ത്തി​യ​ത്. പി​ന്നാ​ലെ ഫൈ​സ​ല്‍ അ​ട​ക്ക​മു​ള്ള ഗു​ണ്ട​ക​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി പോ​ലീ​സ് സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

ചാപ്പകടപ്പുറത്ത് ചാളക്കൊയ്ത്ത്

Published

on

എളങ്കുന്നപ്പുഴ: മീൻക്ഷാമത്തെ തുടർന്നു 4 മാസം കഴിഞ്ഞു കടലിൽ ഇറങ്ങിയ മൽത്സ്യ തൊഴിലാളികൾക്ക് ലഭിച്ചത് വലിയമുട്ടച്ചാള. രാവിലെ എളങ്കുന്നപ്പുഴ ചാപ്പകടപ്പുറത്തു നിന്നു കടലിൽ പോയ 3 വഞ്ചികൾക്കു ചാള ലഭിച്ചതോടെ കൂടുതൽ വഞ്ചികൾ കടലിൽ ഇറങ്ങി. കി.ഗ്രാമിന് 220 രൂപയ്ക്കു ആരംഭിച്ച വിൽപ്പന പിന്നീട് 200 രൂപയിലേക്കു താഴ്ന്നു. വഞ്ചികൾക്കു 50,000 രൂപ വരെ ലഭിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മീൻക്ഷാമത്തെ തുടർന്നു ഉപജീവനം പ്രതിസന്ധിയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കു ചാളയുടെ വരവ് ആശ്വാസമേകി. പെരിയാറിൽ വിഷജലം ഒഴുക്കിയതിനെ തുടർന്നു നിരാശയിൽ ഇരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ ചാളക്കൊയ്ത്ത്. മീൻക്ഷാമം നേരിടുന്ന ആഭ്യന്തര മാർക്കറ്റിലും ചാളയുടെ വരവ് ഉണർവേകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയെന്ന് ഫോർട്ടുകൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്

Published

on

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയെന്ന് ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്.
മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. സബ് കലക്ടറുടെ റിപ്പോർട്ട് രാവിലെ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ളതാണ് സബ് കലക്ടർ കെ മീരയുടെ റിപ്പോർട്ട്. മത്സ്യക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് എന്നതായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ടെത്തൽ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പെരിയാറിലേക്ക് തള്ളുന്ന രാസമാലിന്യത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. എന്നാൽ ഇതിനെ തള്ളിക്കൊണ്ടായിരുന്നു കുഫോസ് പഠന സമിതിയുടെ റിപ്പോർട്ട്. പെരിയാറിൽ അമോണിയയും ഹൈഡ്രജൻ സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിൻ്റെ ആന്തരിക ക്ഷതം മത്സ്യങ്ങൾക്കുണ്ടായിരുന്നെന്നും കുഫോസിലെ ഏഴംഗ പഠനസമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരിയാറിലെ രാസമാലിന്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന നിർദേശം ഉൾക്കൊള്ളിച്ചുകൊണ്ട് സബ് കലക്ടർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured